Entertainment
ആലപ്പുഴ ജിംഖാന; വെറുതെ മൂഡിന് വേണ്ടി ആ രണ്ട് ഹോളിവുഡ് സിനിമകള്‍ കണ്ടു: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 11:15 am
Tuesday, 15th April 2025, 4:45 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് നസ്‌ലെന്‍. കുറഞ്ഞ സിനിമകളിലൂടെ തന്നെ വിജയനടന്മാരില്‍ ഒരാളായി മാറിയ നസ്‌ലെന്റെ ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്പോര്‍ട്സ് – കോമഡി ഴോണറില്‍ എത്തിയ ഈ സിനിമ ബോക്സിങ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയത്.

ചിത്രത്തില്‍ ജോജോ എന്ന കഥാപാത്രമായിട്ടാണ് നസ്‌ലെന്‍ എത്തിയത്. ഇപ്പോള്‍ ആലപ്പുഴ ജിംഖാനയില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും ചാലഞ്ചിങ്ങായ കാര്യം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍. ഐ.എം.ഡി.ബിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

‘ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും അത് മെയിന്റെയിന്‍ ചെയ്യലുമായിരുന്നു ഏറ്റവും ചാലഞ്ചിങ്ങായി തോന്നിയ കാര്യം. ആറ് മാസമായിരുന്നു അതിന് ഞങ്ങള്‍ക്ക് കിട്ടിയ സമയം.

അതിന്റെ ഇടയില്‍ ഒരു ബോക്‌സറിന്റെ ആറ്റിറ്റിയൂഡും മറ്റും നമ്മള്‍ മനസിലാക്കണമായിരുന്നു. അതും വളരെ ചാലഞ്ചിങ്ങായ കാര്യം തന്നെയായിരുന്നു. ബോക്‌സിങ് മനസിലാക്കുന്നത് എളുപ്പമാക്കാന്‍ വേണ്ടിയിട്ട് ഞാന്‍ ബോക്‌സിങ് മാച്ചുകളും ഫൈറ്റുകളും കണ്ടിരുന്നു.

പിന്നെ ചില സിനിമകളും കണ്ടു. മൂവി റെഫറന്‍സായി ഞങ്ങള്‍ എടുത്തത് ക്രീഡ്, മില്യാണ്‍ ഡോളര്‍ ബേബി തുടങ്ങിയ കുറച്ച് സിനിമകളായിരുന്നു. അങ്ങനെയുള്ള ചില സിനിമകള്‍ വെറുതെ ഒരു മൂഡിന് വേണ്ടി കണ്ടിരുന്നു,’ നസ്‌ലെന്‍ പറയുന്നു.

ആലപ്പുഴ ജിംഖാന:

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സിനിമയില്‍ നസ്‌ലെന് പുറമെ ലുക്മാന്‍ അവറാന്‍, അനഘ രവി, ഗണപതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

ഇവര്‍ക്കൊപ്പം കോട്ടയം നസീര്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും അഭിനയിച്ചിരുന്നു.


Content Highlight: Naslen Talks About Hollywood Movies That He Watched As Reference For Alappuzha Gymkhana