ചെന്നൈ:നരെയ്‌നും, ജോജു ജോര്‍ജ്ജും, ഷറഫുദ്ദീനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെന്നൈയില്‍ ചിത്രം ആരംഭിച്ചു. യു.എന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എ.എ.എ.ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന 2 ചിത്രങ്ങളില്‍ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ.
ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ഇതേ ബാനറില്‍ ഒരുങ്ങുന്ന തമിഴ് ചിത്രത്തില്‍ നരെയ്നോപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിര്‍ – ആനന്ദി ജോഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും
രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ നിരവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. സാക് ഹാരിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.