ന്യൂദല്‍ഹി: വിമര്‍ശനങ്ങള്‍ക്ക് താന്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഗൗരവകരമായ വിമര്‍ശനം ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനമെന്നത് ആരോപണങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നും മോദി പറഞ്ഞു.
‘വിമര്‍ശനം ഉന്നയിക്കുന്നതിന് കഠിനാധ്വാനവും ഗവേഷണവും ആവശ്യമാണ്. ആളുകളെല്ലാം ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്,’ മോദി കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്ക് സമയമില്ലായിരിക്കാമെന്നും ഇതിനാല്‍ താന്‍ വിമര്‍ശകരെ മിസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു.