Film News
നല്ല നിലാവുള്ള രാത്രി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 16, 11:31 am
Sunday, 16th April 2023, 5:01 pm

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മിച്ച്
നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി.

ഒരു മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്‌സണ്‍ സി.ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോന്‍, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, മാര്‍ക്കറ്റിങ് പ്ലാനിങ് ഒബ്‌സ്‌ക്യുറ എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍ യെല്ലോടൂത്ത്, പി.ആര്‍.ഒ സീതലക്ഷ്മി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: nalla nilavulla rathri first look poster