വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി തന്റെ ഭർത്താവ് മുരുകനെ വിട്ടുകിട്ടാനായി ജയിലിൽ നിരാഹാരമിരിക്കുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് നളിനി കഴിഞ്ഞ ഞായറാഴ്ച്ച മുതൽ നിരാഹാരമിരിക്കുന്നത്. തന്നെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വെല്ലൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന മുരുകനും ഫെബ്രുവരി രണ്ടാം തീയതി മുതൽ നിരാഹാരത്തിലാണ്. ഭർത്താവിന് ഐക്യദാർട്യം അർപ്പിച്ചുകൊണ്ടാണ് നളിനിയും ഇപ്പോൾ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.
Also Read 120-ാം വാര്‍ഷികാഘോഷം ഗോള്‍മഴയില്‍ ആഘോഷിച്ച് വെര്‍ഡന്‍ ബ്രെമന്‍
തമിഴ്‌നാട് ഗവർണറുടെ ഉത്തരവ് പ്രകാരം രാജീവ് ഗാന്ധി വധക്കേസിലെ മറ്റ് ഏഴ് പ്രതികളെയും വെറുതെ വിട്ടിരുന്നു. എന്നാൽ തങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടി ഗവർണർക്ക് അപേക്ഷ നൽകിയ മുരുകനെ ഇനിയും തടവിൽ നിന്നും മോചിപ്പിച്ചിട്ടില്ല. നളിനിയുടേയും മുരുകന്റെയും അഭിഭാഷകനായ പി.പുകഴേന്തി പറഞ്ഞു. മുഴുവൻ പ്രതികളെയും മോചിപ്പിക്കണമെന്നാണ് നളിനി ആവശ്യപ്പെടുന്നത്.
ഫെബ്രുവരി 8ന് തന്റെ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നളിനി ഏതാനും പ്രതിനിധികളെ ഗവർണറുടെ അടുക്കലേക്ക് അയച്ചിരുന്നു. എന്നാൽ ഇത്കൊണ്ട് കാര്യമുണ്ടായില്ല. നിരവധി തടവുകാരെ സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം മോചിപ്പിച്ചിട്ടും രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ ഇനിയും സർക്കാരിന്റെ ദയവ് കാത്ത് കഴിയുകയാണ് – പുകഴേന്തി പറയുന്നു.
തങ്ങൾ മുരുകന്റെയും നളിനിയുടെയും ആരോഗ്യസ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.ഇവരെ നിരാഹാരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.