അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായതിന് മമ്മൂട്ടിയെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരവും അഖില്‍ ആക്കിനേനിയുടെ അച്ഛനുമായ നാഗാര്‍ജ്ജുന. ട്വിറ്ററിലൂടെയാണ് താരം മമ്മൂട്ടിക്ക് അഭിനന്ദനവുമായി എത്തിയത്. ‘ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം’ എന്നാണ് നാഗാര്‍ജ്ജുന ടീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 85 ലക്ഷത്തിലധികം പേര്‍ ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു.
Appreciating the legendary @mammukka sir for his grace and incredible presence in agent!!🙏https://t.co/DLmOMzzXT6
All the very best to the team!!
Agent is rocking!!🔥— Nagarjuna Akkineni (@iamnagarjuna) July 16, 2022
പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.
2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. പുഴുവാണ് ഒടുവില്‍ മലയാളത്തിലെത്തിയ മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റൊഷാക്ക് എന്നിവയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.
Content Highlight : Nagarjuna appreciated Mammooty for he is the part of Akhil Akkineni’s Agent movie