Kerala
നാദാപുരത്ത് എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബോംബേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 14, 11:12 am
Monday, 14th August 2017, 4:42 pm

വടകര: നാദാപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബോംബേറ്. നാദാപുരം എം.ഇ.ടി കോളെജ് പരിസരത്താണ് ബോബേറിഞ്ഞത്. എം.എസ്.എഫ് പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോളെജില്‍ സംഘര്‍ഷം നടന്നിരുന്നു.

രാവിലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലിസ് ലാത്തി വീശിയിരുന്നു. പിന്നീട് വൈകീട്ടോടെയാണ് ബോംബേറുണ്ടായത്.