Kerala News
അട്ടംപരതി ഗോപാലന്റെ മകനില്‍ നിന്നും ആരും നീതി പ്രതീക്ഷിക്കേണ്ട, കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് സിരകളില്‍; മുല്ലപ്പള്ളിക്കെതിരെ എം.വി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 20, 09:22 am
Saturday, 20th June 2020, 2:52 pm

കണ്ണൂര്‍: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിര കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന അല്പത്തരമാണെന്ന് സി.പി.ഐ.എം ജില്ലാസെക്രട്ടറ എം.വി ജയരാജന്‍. പരസ്യമായി മാപ്പ് പറഞ്ഞാല്‍ പോലും ജനങ്ങള്‍ പൊറുക്കാത്ത തെറ്റാണ് മുല്ലപ്പള്ളിയുടേതെന്നും ജയരാജന്‍ പറഞ്ഞു.

”അല്‍പ്പന് അര്‍ദ്ധരാത്രിക്ക് കുടപിടിക്കുന്ന തരത്തിലുള്ള അല്‍പ്പത്തമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. അട്ടംപരതി ഗോപാലന്റെ മകനില്‍ നിന്ന് ആരും നീതി പ്രതീക്ഷിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് സിരകളില്‍ ഒഴുകുന്നത്. കൊറോണ വയറസ്സിനെക്കാള്‍ മാരകമായ വിഷമുള്ള വയറസാണ് ഇദ്ദേഹത്തിനുള്ളതെന്ന് തെളിയിക്കുന്നതാണ് ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം. അത് പരസ്യമായി മാപ്പ് പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ പൊറുക്കാത്ത കുറ്റമാണ്,” ജയരാജന്‍ പറഞ്ഞു.

അതേസമയം, പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. മന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ മുല്ലപ്പള്ളി മന്ത്രിക്കെതിരെ വീണ്ടും അധിക്ഷേപം നടത്തുകയും ചെയ്തു.
ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്.

കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് ഞാന്‍ മോശമായി സംസാരിക്കാറില്ല മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ