മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ജീവനക്കാര്‍ സമരത്തിലേക്ക്; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യം
Kerala News
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ജീവനക്കാര്‍ സമരത്തിലേക്ക്; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 1:26 pm

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സമരത്തിലേക്ക്. മൂന്ന് ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ട നടപടി തടയുക, തടഞ്ഞുവെച്ച വാര്‍ഷിക ബോണസും ഇന്‍ക്രിമെന്റും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കാന്‍ പോകുന്നത്.

ഇതിന്റെ ഭാഗമായി നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിന്‍കോര്‍പ്പ് മാനേജിങ് ഡയറക്ടറുടെ വസതിയിലേക്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതായി മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തു.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടക്കാതെയുള്ള പ്രതിഷേധം അവഗണിച്ചാല്‍ കമ്പനി പ്രവര്‍ത്തനം സ്തംഭിക്കുന്ന സമര പരിപാടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.സി രതീഷ്, കെ.എസ് സുനില്‍കുമാര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് യൂനിറ്റ് സംസ്ഥാന പ്രസിഡന്റ് സംഗീത നായര്‍ തുടങ്ങിയവരും സംസാരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജീവനക്കാര്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ആസ്ഥാന ഓഫിസിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.