കഴിഞ്ഞ രണ്ടു ദശകമായി കേരളത്തില്‍ നടക്കുന്ന ആദിവാസി ദലിത് മുന്നേറ്റത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്താനുള്ള ഒരു രാഷ്ട്രീയ ഇടപ്പെടലായാണ് മുത്തങ്ങ സമരത്തിന്റെ 15-ാം വാര്‍ഷികാചരണത്തെ ആദിവാസി ഗോത്രമഹാസഭയും അതിന്റെ സംഘാടകരും കാണുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ പാര്‍ശ്വവല്‍കൃതമായ ആദിവാസികള്‍, ദലിതര്‍, മല്‍സ്യത്തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങിയവരുടെ പുതിയ മുന്നേറ്റം കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
80-കളില്‍ മത്സ്യത്തൊഴിലാളികള്‍, 90-കള്‍ മുതല്‍ ദലിത് – ആദിവാസി വിഭാഗങ്ങള്‍, 2015-ആകുമ്പോള്‍ തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരുടെ പുതിയ മുന്നേറ്റമാണ് ഈ ദശകങ്ങളില്‍ കണ്ടിട്ടുള്ളത്. ഭൂരഹിതരായ ആദിവാസികളുടെ പുന:രധിവാസം, വനാവകാശം, ഗ്രാമസഭാ നിയമവും സ്വയംഭരണവും തുടങ്ങിയ രാഷ്ട്രീയാവശ്യങ്ങള്‍ കേരളത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ജനവി ഭാഗങ്ങള്‍ ഏറ്റെടുക്കുന്നതിലേയ്ക്ക് എത്തിചേര്‍ന്നിട്ടുണ്ട്. അതിന്റെ രാഷ്ട്രീയമായ പ്രതിഫലനമാണ് മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ നാം കണ്ടത്.
ഭൂമിയെന്ന അടിസ്ഥാനപരമായ പ്രശ്‌നം സമൂഹത്തിന്റെ പൊതുചിന്തയിലെത്തിക്കുന്നതിലും ഈ പ്രക്ഷോഭങ്ങള്‍ വലിയ പങ്ക് വഷിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ നയങ്ങളില്‍ ഇടപ്പെട്ടുകൊണ്ട് നിരവധി പാക്കേജുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, പ്ലാനിംഗ് പദ്ധതിയിലെ മാറ്റം, നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, വന മാനേജ്‌മെന്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങി പല രൂപത്തിലുള്ള പരിവര്‍ത്തനങ്ങളും മേല്‍ പറഞ്ഞ പ്രക്ഷോഭ ങ്ങളുടെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആദിവാസികളുടെ ഭൂമി – വനാവകാശം എന്നിവയെ സംബന്ധിച്ച് പരമ്പരാഗതമായ യാഥാസ്ഥിതിക സമീപനം തന്നെയാണ് ആസ്ഥാന സാമ്പത്തിക വിദഗ്ദരും, ബ്യൂറോ ക്രസി യും, രാഷ്ട്രീയ നേതൃത്വങ്ങളും,
ജുഡീഷ്യറിയും തുടര്‍ന്നു വരുന്നത്. ആദിവാസി ദലിത് മുന്നേറ്റങ്ങള്‍ ശക്തമായിരുന്നെങ്കിലും അത്തരം മുന്നേറ്റങ്ങളും അതിന്റെ പ്രത്യാഘാത ങ്ങളെയും അപ്രസക്തമാക്കാനും അദൃശ്യമാക്കാനുമുള്ള ശക്തമായ ഒരു ഗൂഢാലോചനയെയാണ് ആദിവാസികള്‍ക്കും ദലിതര്‍ക്കും നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തെ മറികടക്കാന്‍ സമഗ്രമായ ഒരു വിലയിരു ത്തലിന് തുടക്കം കുറിക്കാനാണ് മുത്തങ്ങ സമരത്തിന്റെ 15-ാം വാര്‍ഷികത്തെ ഇതിന്റെ സംഘാടകര്‍ കാണുന്നത്.
പുതിയ മുന്നേറ്റങ്ങളെ പാഠവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും, അതിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന പുതിയ ഒരു തലമുറ കേരള ത്തിലെ ഗവേഷകര്‍, അക്കാദമിക് മേഖലകള്‍, സാമൂഹ്യചിന്തകര്‍, തുടങ്ങി യവരുടെ ഇടയില്‍ കേരളത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട്. ജീവിതത്തിന്റെ സമഗ്ര മണ്ഡലത്തിലും നവജനാധിപത്യത്തിന്റെയും, സ്വാതന്ത്രത്തിന്റെയും പ്രശ്‌ന ങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മുത്തങ്ങ ദിനാചരണത്തില്‍ പങ്കെടുക്കുന്നവരില്‍ 90% പേരും ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇവരുടെ നിരീക്ഷണങ്ങളും ധാര ണകളും ആദിവാസി-ദലിത് പാര്‍ശ്വവല്‍കൃതരുടെ മേഖലയില്‍ പ്രവര്‍ ത്തിക്കുന്നവരുടെ അനുഭവങ്ങളും അവതരിപ്പിക്കുന്ന ഒരു വേദിയായാണ് മുത്തങ്ങ അനുസ്മരണവേദി സംഘടിപ്പിച്ചിരിക്കുന്നത്.
നിരവധി പേരെ പങ്കെടുപ്പിക്കുന്ന ഒരു വേദിയായി ഇതിനെ മാറ്റാന്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍ ആ കുറവ് “പോരാട്ടം” പോലുള്ള ഒരു പ്രസ്ഥാനത്തിന്റെയും, മാവോയിസ്റ്റ് സഹചാരികളായി അറിയപ്പെടുന്ന ചില ആളുകളെയും ഉള്‍പ്പെടു ത്താത്തതുകൊണ്ടു വന്ന ഒരു കുറവല്ല. നേരത്തെ സൂചിപ്പിച്ച ഒരു നവ രാഷ്ട്രിയത്തെ “പോരാട്ടം” പോലുള്ള സംഘടനകളും ഗ്രൂപ്പുകളും പ്രതിനി ധാനം ചെയ്യുന്നില്ല. ഭൂബന്ധങ്ങളിലെ മാറ്റം, വനാവകാശം, ആദിവാസി സ്വയംഭരണം തുടങ്ങിയ വിഷയങ്ങളില്‍ പോരാട്ടം പ്രസ്ഥാനങ്ങള്‍ക്ക് വ്യക്ത മായ രാഷ്ട്രീയ നിലപാടുള്ളവരുമല്ല.
മുത്തങ്ങ സംഭവത്തെയും ജോഗിയുടെ അനുസ്മരണത്തെയും മാവോയിസ്റ്റ് അനുകൂലികള്‍ എല്ലാവര്‍ഷവും ഫെബ്രുവരി 18-ന് വര്‍ഗ്ഗീസ് ദിനമാചരിക്കുന്നതുപോലെ ഒരു അനുഷ്ഠാനമാക്കി മാറ്റിയിട്ടില്ല. ആദി വാസി സ്വയം ഭരണം, വനാവകാശ, ഭൂമി തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയിട്ടുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സായാണ് മുത്തങ്ങ സമരത്തെ കണക്കാക്കിവന്നിരുന്നത്.
വെടിയേറ്റു വീണവരു ടെയും, പരുക്കേറ്റവരുടെയും, ജീവഛവങ്ങളായി തുടരുന്നവരുടെയും, മാസങ്ങളോളം ജയിലില്‍ കിടന്നവരുടെയും നീണ്ട ഒരു നിര ആദിവാസികള്‍ക്കിടയിലുണ്ട്. ആദിവാസികളോടൊപ്പം നിന്നതിന്റെ പേരില്‍ ക്രൂര മായി പീഡിപ്പിക്കപ്പെട്ടവരുമുണ്ട്. അടിയേറ്റ് തകര്‍ന്ന ജീവിതങ്ങളായ 700-ഓളം സ്ത്രീകളും, കുട്ടികളും, വൃദ്ധന്‍മാരുമാണ് കൊലകുറ്റമുള്‍ പ്പെടെ ചാര്‍ത്തപെട്ട് ജയിലിലടയ്ക്കപ്പെട്ടത്.
നൂറുകണക്കിനാളുകള്‍ ഇപ്പോ ഴും വിചാരണയ്ക്ക് വിധേയമായി തുടരുന്നു. അതിക്രമത്തിന് ഇരയായവര്‍ അന്നുമുതല്‍ ഇന്നു വരെ പ്രക്ഷോഭത്തിലും, വ്യവഹാരത്തിലും ജീവിത ത്തിന്റെ സങ്കടം പറച്ചിലിലും, പരസ്പരം കണ്ടുമുട്ടുന്നവരാണ്. പോരാട്ടം പ്രവര്‍ത്തകര്‍ക്ക് അന്ന് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടിവന്ന മര്‍ദ്ദന മല്ലാതെ മറ്റൊന്നു നേരിടേണ്ടി വന്നില്ല. അരൂഷ്, ബിജു എന്നിവര്‍ “പോരാട്ടം” കാരാണോ എന്നും സംശയമാണ്.
പിന്നീട് ഈ പ്രവര്‍ത്തകര്‍ ദശകങ്ങളായി തുടരുന്ന ഭൂസമര പ്രക്‌ഷോഭത്തിന്റെ പാതയില്‍ എവിടെ യും കണ്ടിട്ടില്ല. ആദി വാസികളുടെ സാമൂഹ്യ – രാഷ്ട്രീയ മുന്നേറ്റ ത്തോടൊപ്പം സഞ്ചരിച്ചിട്ടില്ല. അതിനാല്‍ മര്‍ദ്ദനത്തിന്റെ കണക്കുകള്‍ പറഞ്ഞത് വില കുറഞ്ഞതായി പോയി. ആദിവാസികളാരും ഈ കാര്യത്തില്‍ കണക്കുപറയാറില്ല. ആദ്യം സൂചിപ്പിച്ചതുപോലെ, മുത്തങ്ങാ ദിനാചരണത്തെ ഒരു സാമൂഹ്യ- രാഷ്ട്രീയ ഇടപെടലാക്കി മാറ്റിയതിനാലാണ് “പോരാട്ടം”പ്രവര്‍ത്തകരുടെ പേരുകള്‍ സംഘാടകര്‍ മറന്നു പോയത്.