സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയ മുസ്‌ലിം യുവാവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി
Kerala
സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയ മുസ്‌ലിം യുവാവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2017, 10:02 am

കോഴിക്കോട്: ഗേ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി. മുഹമ്മദ് ഉനൈസ് എന്ന യുവാവാണ് തനിക്കും കുടുംബത്തിനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഉനൈസ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

നാട്ടിലെ അറിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും വ്യക്തിഹത്യ നടത്തുന്നു എന്നാണ് യുവാവിന്റെ ആരോപണം. നാരദാന്യൂസില്‍ വന്ന തന്റെ അനുഭവക്കുറിപ്പും സുഹൃത്തുക്കള്‍ തനിക്ക് ടാഗ് ചെയ്ത പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പത്രക്കട്ടിങ്ങളുകളും നാട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയ്ക്കിട്ടും തങ്ങളുമായി അടുത്തുനില്‍ക്കുന്നവരെ ഒറ്റപ്പെടുത്തിയുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണമെന്നും ഉനൈസ് ആരോപിക്കുന്നു.


Also Read: മരണമൊഴിയും പരിഗണിച്ചില്ല; പെഹ്‌ലു ഖാന്‍ വധക്കേസിലെ ആറുപേരെയും രാജസ്ഥാന്‍ പൊലീസ് വെറുതേ വിട്ടു


തന്റെ ഗേ ഐഡന്റിറ്റി വാപ്പയ്‌ക്കെതിരെ ആയുധമാക്കി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്താനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഉനൈസ് പറയുന്നു. തന്റെ നേരിട്ടുകണ്ട് മര്‍ദ്ദിക്കാനിടയുണ്ടെന്ന് ചിലര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഉനൈസ് പറയുന്നു.

“എന്റെ വാപ്പ സ്ഥലത്തെ പള്ളിയില്‍ ദീര്‍ഘകാലം ഇമാം ആയി സേവനമനുഷ്ഠിച്ച ശേഷം, അവിടെ തന്നെ ഞങ്ങള്‍ ഏതാണ്ട് ഇരുപത് വര്‍ഷമായി താമസിച്ചു വരികയാണ്. വീടിനോട് ചേര്‍ന്ന് തന്നെ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മദ്രസയും പ്രവര്‍ത്തിച്ചു പോരുന്നു. ഇതിന്റെ നിര്‍മാണ വേളയില്‍, ഇതിനോട് ശത്രുത പൂണ്ട ചിലര്‍, ഇപ്പോള്‍ എന്റെ ഗേഐഡന്റിറ്റി വാപ്പക്കെതിരെ ആയുധമാക്കി, സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.” അദ്ദേഹം പറയുന്നു.

മുസ്‌ലിം സമുദായത്തിലെ വ്യക്തികളുടെ മനുഷ്യാവകാശത്തിന് എന്ത് മാനമാണ് നിങ്ങള്‍ കല്‍പ്പിക്കുന്നതെന്ന ചോദ്യമുയര്‍ത്തിയാണ് ഉനൈസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

“അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശത്തിന് തൊള്ള തുറക്കുന്ന ആങ്ങളമാരായിരിക്കും നിങ്ങളും! അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍, മുസ്‌ലിം സമുദായത്തിനുള്ളിലെ വ്യക്തികളുടെ മനുഷ്യാവകാശത്തിന്, സ്വകാര്യതയ്ക്ക് എന്ത് മാനമാണ് നിങ്ങള്‍ കല്പിക്കുന്നതെന്ന് ആലോചിച്ച് നോക്കുക!” അദ്ദേഹം കുറിക്കുന്നു.

ഉനൈസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നാട്ടിലെ അറിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഗുണ്ടയും അയാളുടെ കുറച്ച് ശിങ്കിടികളും കഴിഞ്ഞ കുറേ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും അല്ലാതെയും വലിയ രീതിയിലുള്ള വ്യക്തിഹത്യയാണ് എനിക്കെതിരെയും, വീട്ടുകാര്‍ക്കെതിരെയും ചെയ്തു കൊണ്ടിരിക്കുന്നത്. നാട്ടിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കി, ഞങ്ങളെ എല്ലാവരാലും ഒറ്റപ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്. നാരദന്യൂസില്‍ വന്ന എന്റെ അനുഭവക്കുറിപ്പും, Kishor Kumar ഉള്‍പ്പെടെ ചില സുഹൃത്തുക്കള്‍ എനിക്ക് ടാഗ് ചെയ്ത പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും, പത്രക്കട്ടിങ്ങുകളും, നാട്ടിലെ വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചക്കിട്ടും, ഞങ്ങളുമായി അടുത്തു നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തിയുമാണ് ഇവര്‍ ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്.

എന്റെ വാപ്പ സ്ഥലത്തെ പള്ളിയില്‍ ദീര്‍ഘകാലം ഇമാം ആയി സേവനമനുഷ്ഠിച്ച ശേഷം, അവിടെ തന്നെ ഞങ്ങള്‍ ഏതാണ്ട്ണ്ട് ഇരുപത് വര്‍ഷമായി താമസിച്ചു വരികയാണ്. വീടിനോട് ചേര്‍ന്ന് തന്നെ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മദ്രസയും പ്രവര്‍ത്തിച്ചു പോരുന്നു. ഇതിന്റെ നിര്‍മാണ വേളയില്‍, ഇതിനോട് ശത്രുത പൂണ്ട ചിലര്‍, ഇപ്പോള്‍ എന്റെ ഗേഐഡന്റിറ്റി വാപ്പക്കെതിരെ ആയുധമാക്കി, സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.

കൂട്ടത്തില്‍ ഏറ്റവും ” ഗുരുതരമായ “കുറ്റം ആരോപിക്കുന്നത് സുഹൃത്ത് ങമ്യമ അിി ഖീലെുവ എനിക്ക് ടാഗ് ചെയ്ത ഫോട്ടോയിലാണ്. ഒരു മതപണ്ഡിതന്റെ മകന് ഇങ്ങനെ കാണിക്കാമോ എന്നാണ് ഫോട്ടോ കാണിച്ച് ചിലര്‍ ചോദിക്കുന്നത്. പച്ചമുണ്ടും കറുത്ത കുര്‍ത്തയും ഗ്ലാസും ധരിച്ച ആ വേഷത്തിന് എന്ത് അനിസ്ലാമികതയാണ് ഉള്ളതെന്ന് മനസിലാവുന്നില്ല! എന്റെ കൂടെ നില്ക്കുന്ന വ്യക്തി ട്രാന്‍സ്ജന്‍ഡര്‍ ആണെന്നതാണ് നിങ്ങളുടെ പ്രശ്‌നത്തിന്റെ മൂലകാരണമെങ്കില്‍, അത് നിങ്ങളുടെ വിവരക്കേട് മാത്രമാണ്! എ.പി സുന്നി അനുഭാവികളായ നിങ്ങള്‍ക്ക്, ചുരുങ്ങിയ പക്ഷം നിങ്ങളുടെ തന്നെ പ്രസിദ്ധീകരണങ്ങള്‍ വായിച്ചിരുന്നെങ്കില്‍ ഈ വിവരക്കേട് ഒഴിവാക്കാന്‍ പറ്റുമായിരുന്നു.

നിങ്ങളുടെ തന്നെ ” രിസാല “യില്‍ പരമ്പര ആയി രണ്ട് തവണ LGBT വിഷയത്തെപ്പറ്റി സ്റ്റോറി വന്നിട്ടുണ്ട്. ശാസ്ത്രീയാടിത്തറയെ അവഗണിച്ചുള്ള ലേഖനം ആയിരുന്നു എങ്കില്‍ കൂടിയും, LGBTQ സമൂഹത്തെ ഒരു നിലയിലും എഴുതിത്തള്ളുന്നതോ, സമൂഹവൃത്തത്തില്‍ നിന്ന് പുറംതള്ളുന്നതോ നീതീകരിക്കാനാവില്ല എന്ന് ലേഖനം പറയുന്നുണ്ട്. കൂടാതെ തന്നെ, നിങ്ങളുടെ തന്നെ പത്രമായ “സിറാജിന്റെ ” ഞായറാഴ്ച പതിപ്പില്‍ ആദ്യ ഒരു പേജ് തന്നെ നീക്കിവെച്ചത്, ട്രാന്‍സ്ജന്‍ഡര്‍ ആയ സുഹൃത്ത് Sreemayi Sree യുടെ സ്റ്റോറിക്കായിരുന്നു. ഇതൊക്കെയാണ് പത്രത്തിന്റെയും നേതൃത്വത്തിന്റെയും നിലപാട് എന്നിരിക്കേ, നിങ്ങള്‍ കാണിച്ചുകൂട്ടുന്നത് എന്താണന്ന് ഒന്ന് സ്വയം വിലയിരുത്തുക നല്ലതായിരിക്കും. ഇതിനിടയ്ക്ക്, എന്നെ നേരിട്ട് കണ്ടാല്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, വീട്ടില്‍ നിന്ന് പുറത്തു പോകുന്നതിന് ഒക്കെ നല്ല റെസ്ട്രിക്ഷന്‍ ഉണ്ട്.

അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശത്തിന് തൊള്ള തുറക്കുന്ന ആങ്ങളമാരായിരിക്കും നിങ്ങളും! അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍, മുസ്ലിം സമുദായത്തിനുള്ളിലെ വ്യക്തികളുടെ മനുഷ്യാവകാശത്തിന്, സ്വകാര്യതയ്ക്ക് എന്ത് മാനമാണ് നിങ്ങള്‍ കല്പിക്കുന്നതെന്ന് ആലോചിച്ച് നോക്കുക!

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍, വീട്ടുകാരോടും, വീട്ടില്‍ ചര്‍ച്ചക്ക് വന്നവരോടും ഫോണിലൂടെ സംസാരിച്ച് ആശ്വാസവാക്കുകള്‍ നല്കിയ, നല്ല രീതിയില്‍ സഹായിച്ച Hafis Kelachanthodi നും, Jawad Mustafawy (Ma”adin Cordoba Foundation) ക്കും നിറഞ്ഞ സ്‌നേഹം