Entertainment
ഖുറേഷിയുടെ കോട്ടും സ്റ്റീഫന്റെ മുണ്ടും ആയാല്‍ എങ്ങനെ ഇരിക്കും, എന്നെ പറ്റിക്കാന്‍ നോക്കിയല്ലേ എന്ന് പൃഥ്വി: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 04:51 am
Wednesday, 2nd April 2025, 10:21 am

എമ്പുരാന്‍ എന്ന മലയാളത്തിന്റെ ഏറ്റവും വലിയ സിനിമയില്‍ എടുത്തു പറയേണ്ട ഒന്നാണ് ചിത്രത്തിന്റെ മ്യൂസിക്. ലൂസിഫറില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്റായിരുന്നു എമ്പുരാനില്‍ ദീപക് ദേവ് പരീക്ഷിച്ചത്.

ഹോളിവുഡ് ലെവല്‍ മ്യൂസിക്കാണ് എമ്പുരാനായി ദീപക് ദേവ് ഒരുക്കിയത്. പൃഥ്വിയുടെ വിഷന്‍ തന്നെയാണ് ചിത്രത്തിലെ മ്യൂസിക്കിന് പിന്നിലെന്നും പൃഥ്വി പറയുന്ന രീതിയില്‍ തന്നെയാണ് ഓരോ സ്‌കോറും ചെയ്തു കൊടുത്തതെന്നും നേരത്തെ തന്നെ ദീപക് ദേവ് പറഞ്ഞിരുന്നു.

എമ്പുരാന്റെ മ്യൂസിക് ചെയ്യുന്നതിനിടെ താനും പൃഥ്വിയും തമ്മില്‍ നടക്കുന്ന രസകരമായ ചില സംഭാഷണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്.

കുറേ സ്‌കോറുകള്‍ ചെയ്ത് അയക്കുന്നതിന്റെ കൂട്ടത്തില്‍ ചില കണ്ടന്‍പററി സാധനങ്ങള്‍ താന്‍ ആഡ് ചെയ്യുമെന്നും അതൊക്കെ പൃഥ്വി കയ്യോടെ പിടിക്കുമെന്നുമായിരുന്നു ദീപക് ദേവ് പറഞ്ഞത്.

‘എമ്പുരാന്റെ മ്യൂസിക് ചെയ്യുമ്പോള്‍ ഞാന്‍ കുറേ സ്‌കോറുകള്‍ പൃഥ്വിക്ക് അയക്കും. അതിന്റെ ഇടയില്‍ കൂടി ചില കണ്ടന്‍പററി, അതായത് ഈ പരാതി പറയുന്ന ആളുകള്‍ ആഗ്രഹിക്കുന്ന ടൈപ്പ് സാധനങ്ങള്‍ ഇടയ്ക്ക് അടിച്ചു കേറ്റും.

ഇത് മുഴുവന്‍ കേട്ട ശേഷം പൃഥ്വി, ‘എനിക്ക് ഇത് മുഴുവന്‍ ഇഷ്ടപ്പെട്ടു, പിന്നെ അതിന്റെ ഇടയില്‍ എന്നെ പറ്റിക്കാന്‍ നോക്കി ഇട്ട ആ സാധനമില്ലേ അത് മാറ്റണം’ എന്ന് പറയും.

പൃഥ്വീ അത് സൈഡില്‍ കൂടി പോയ്‌ക്കോട്ടെ എന്ന് പറയുമ്പോള്‍ അത് വേണ്ട, അത് വന്നു കഴിഞ്ഞാല്‍ ഇതും അല്ല അതും അല്ല എന്ന അവസ്ഥയാകും എന്ന് പറഞ്ഞു.

എന്നിട്ട് പുള്ളി ഒരു എക്‌സാബിള് പറഞ്ഞു. ഒന്നുകില്‍ ഖുറേഷി സ്യൂട്ടില്‍ വരിക. അല്ലെങ്കില്‍ സ്റ്റീഫന്‍ മുണ്ടിലും ഷര്‍ട്ടിലും വരുക. ഇത് ഖുറേഷിയുടെ കോട്ടും സ്റ്റീഫന്റെ മുണ്ടും ആയാല്‍ എങ്ങനെ ഇരിക്കുമെന്ന് ചോദിക്കും.

നമ്മള്‍ ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യുക. അപ്പോഴേ നമ്മള്‍ എടുത്ത കാര്യം ജസ്റ്റിഫൈ ചെയ്യാന്‍ പറ്റൂ എന്ന് പറയും. ഖുറേഷിയുടെ ഭാഗങ്ങള്‍ കാണിച്ച് അത് കഴിഞ്ഞ് ഫ്‌ളിപ് ചെയ്ത് നാട്ടില്‍ വരുമ്പോള്‍ വേറെ ഒരു ടൈപ്പ് മ്യൂസിക്കാണ് പിടിച്ചത്.

അതായിരുന്നു അദ്ദേഹം മനസില്‍ കണ്ടത്. ആ ഷിഫ്റ്റ് അറിയണമെങ്കില്‍ ഖുറേഷിയുടെ പാര്‍ട്ടില്‍ പ്യൂര്‍ ഹോളിവുഡ് ലെവലില്‍ തന്നെ ട്രീറ്റ് ചെയ്യണം എന്നായിരുന്നു പൃഥ്വി പറഞ്ഞത്.

സിനിമയിലെ മ്യൂസിക്കുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വന്നപ്പോള്‍ പൃഥ്വീ ഇങ്ങനെ ഒരു സംഭവമുണ്ട്, കുറേ ആള്‍ക്കാര്‍ക്ക് ഇത് വര്‍ക്ക് ഔട്ട് ആയിട്ടില്ലെന്നാ തോന്നുന്നത് എന്ന് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു.

അത് നോക്കണ്ട. നമ്മള്‍ ആഗ്രഹിച്ച പടം, ഞാന്‍ ആഗ്രഹിച്ച പടം, ഇതാണ് ഇതിന് വേണ്ടത് എന്നായിരുന്നു പുള്ളിയുടെ മറുപടി.

പുള്ളി വളരെ കൂള്‍ ആന്‍ഡ് ചില്‍ ആണ്. നിങ്ങളോട് ആരെങ്കിലും ഇപ്പോള്‍ ഫോണ്‍ നോക്കാന്‍ പറഞ്ഞോ എന്ന് എന്നോട് ചോദിച്ചു.

വേറൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട. ചിലര്‍ അങ്ങനെയൊക്കെ പറയും. അത് ഗുഡ് സൈന്‍ ആണ്. നമ്മള്‍ ചെയ്തത് വ്യത്യാസമായി കിട്ടിയിട്ടുണ്ട്. അങ്ങനെ കാണൂവെന്നും പറഞ്ഞു,’ ദീപക് ദേവ് പറയുന്നു.

Content Highlight: Music Director Deepak Dev about Prithviraj and his Vision