തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെപ്പോലെയുള്ള നേതാക്കളുടെ അഭാവമാണ് സി.പി.ഐ.എമ്മിന്റെ ജീര്‍ണതയ്ക്ക് കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.എസ് നട്ടെല്ലുള്ള നേതാവായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘അത്തരത്തിലുള്ള നേതാക്കളുടെ അഭാവമാണ് സി.പി.ഐ.എമ്മിന്റെ ജീര്‍ണ്ണതക്ക് കാരണം. ആര്‍ജ്ജവത്തോടെ സംസാരിക്കാന്‍ നേതാക്കള്‍ ഇല്ലാത്തതാണ് പാര്‍ട്ടിയുടെ പതനത്തിന് കാരണം’, മുല്ലപ്പള്ളി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സി.പി.ഐ.എം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമം. ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വപ്നയുമായി നിരന്തര ബന്ധമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണമെത്തുന്നില്ല. അന്വേഷണവുമായി മുന്നോട്ടുപോവുന്നതില്‍നിന്ന് ആരോ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.