Kerala News
'കയ്യും വെട്ടും തലയും വെട്ടും' എന്നെല്ലാം വിളിച്ചുകൂവി ഇടക്കിടെ സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ കുത്തിക്കയറ്റുന്നതാണ് കുട്ടി സി.പി.ഐ.എമ്മിന്റെ വൈരുധ്യാത്മകത: നജ്മ തബ്ഷീറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 12, 09:49 am
Tuesday, 12th July 2022, 3:19 pm

കോഴിക്കോട്: എസ്.എഫ്.ഐ പരിപാടിക്കിടെയുള്ള വിവാദ മുദ്രാവാക്യത്തെ പരിഹസിച്ച് എം.എസ്.എഫ് നേതാവ് നജ്മ തബ്ഷീറ. ‘കയ്യും വെട്ടും തലയും വെട്ടും’ എന്നല്ലാം വിളിച്ചുകൂവി ഇടക്കിടെ സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ കുത്തിക്കയറ്റുന്നതാണ് കുട്ടി സി.പി.ഐ.എമ്മിന്റെ വൈരുധ്യാത്മകതെയെന്ന് നജ്മ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘കയ്യും വെട്ടും കാലും വെട്ടും
വേണ്ടി വന്നാല്‍ തലയും വെട്ടും
എന്നെല്ലാം വിളിച്ചുകൂവിയിട്ടും ഇടക്കിടെ കോമ കണക്കെ ‘സ്വാതന്ത്രവും ജനാധിപത്യവും സോഷ്യലിസവു’മൊക്കെ കുത്തിക്കയറ്റുന്നതാണ് കുട്ടി സി.പി.ഐ.എമ്മിന്റെ വൈരുധ്യാത്മകത!,’ എന്നാണ് നജ്മ എഴുതിയത്.

‘അവസാനം വിളിച്ച മുദ്രാവാക്യം മാത്രം ലേശം തെറ്റിയിട്ടുണ്ട്. ഉടന്‍ തിരുത്തുക’ എന്നാണ് വിവാദ മുദ്രാവാക്യത്തിന്റെ വീഡിയോ പങ്കുവെച്ച് മറ്റൊരു എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴിതയത്.

‘കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും
ആരിത് പറയുന്നതറിയാമോ??
.എസ്.എഫ്.ഐയാപറയുന്നേ’
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്,’ എന്നാണ് എസ്.എഫ്.ഐയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള മുദ്രാവാക്യം.