2024 ഐ.പി.എല്‍ സീസണില്‍ ചെന്നൈക്കെതിരെ 22 റണ്‍സിന് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനാണ് സാധിച്ചത്.
മത്സരത്തില്‍ ചെന്നൈക്കായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ധോണി മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. 16 പന്തില്‍ 37 റണ്‍സാണ് ധോണി നേടിയത്. നാല് ഫോറുകളും മൂന്ന് സിക്സുകളുമാണ് ധോണി നേടിയത്. 231 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
MS Dhoni is the only batter with 200+ strike rate against Delhi tonight.pic.twitter.com/bUxudHAEYU
— CricTracker (@Cricketracker) March 31, 2024
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ അവസാന അഞ്ച് ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാകാനാണ് ധോണിക്ക് സാധിച്ചത്.
MS Dhoni x @RishabhPant17 😁pic.twitter.com/lbFkNkwsWM
— CricTracker (@Cricketracker) March 31, 2024
ഐ.പി.എല്‍ ചരിത്രത്തിലെ അവസാന അഞ്ച് ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം, സിക്‌സ്, നേരിട്ട പന്ത്
എം.എസ്. ധോണി – 186* – 1809
കിറോണ്‍ പൊള്ളാര്‍ഡ് – 144 – 1194
എ.ബി.ഡി വില്ലിയേഴ്‌സ് – 140 – 838
ആന്ദ്രെ റസല്‍ – 114 – 637
രോഹിത് ശര്‍മ – 90 – 822
MS Dhoni holds the record for the most sixes in the final five overs in IPL history. pic.twitter.com/UhtJYFDEKc
— CricTracker (@Cricketracker) April 1, 2024
ധോണിക്ക് പുറമേ ചെന്നൈക്ക് വേണ്ടി അജിങ്ക്യ രഹാനെ 30 പന്തില്‍ 45 റണ്‍സും ഡാറില്‍ മിച്ചല്‍ 26 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.
ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
Perfect death over bowling and batting exhibition.
Mukesh Kumar sealed the game for his team in the 19th over when CSK needed 46 runs in 12 balls with a five-run penultimate over.#IPL2024 pic.twitter.com/Qf7Yoolnwd
— CricTracker (@Cricketracker) March 31, 2024
അതേസമയം ദല്‍ഹിക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 35 നിന്ന് 52 റണ്‍സും നായകന്‍ റിഷബ് പന്ത് 32 പന്തില്‍ നിന്ന് 51 റണ്‍സും പൃഥ്വി ഷാ 27 പന്തില്‍ നിന്ന് 43 റണ്‍സും നേടി നിര്‍ണായകമായി.
ചെന്നൈ ബൗളിങ് നിരയില്‍ മതീഷാ പതിരാനാ മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: MS Dhoni create a new record in IPL