'കുരങ്ങുകളുടെ സുരക്ഷയ്ക്കായി മങ്കി സഫാരി വേണമെന്ന് ഹേമമാലിനി'; 'Monkey ബാത്ത്' നേതാക്കളെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞ് പ്രകാശ് രാജിന്റെ ട്രോള്‍
India
'കുരങ്ങുകളുടെ സുരക്ഷയ്ക്കായി മങ്കി സഫാരി വേണമെന്ന് ഹേമമാലിനി'; 'Monkey ബാത്ത്' നേതാക്കളെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞ് പ്രകാശ് രാജിന്റെ ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2019, 1:34 pm

ന്യൂദല്‍ഹി: കുരങ്ങുകളുടെ സുരക്ഷക്കായി മഥുരയില്‍ പൂര്‍ണ സൗകര്യങ്ങളോടെ ഒരു മങ്കി സഫാരി ആരംഭിക്കണമെന്ന് ബി.ജെ.പി എം.പി ഹേമമാലിനിയുടെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ.

മങ്കി സഫാരി മഥുരയില്‍ ആരംഭിക്കണമെന്നും അവിടെ ഫലം കായ്ക്കുന്ന മരങ്ങള്‍ ഉണ്ടായിരിക്കണമെന്നുമായിരുന്നു ഹേമമാലിനി ആവശ്യപ്പെത്. മനുഷ്യരുടെ ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങള്‍ ഇപ്പോള്‍ മൃഗങ്ങളും എറ്റെടുത്തിട്ടുണ്ട്. അവര്‍ക്ക് ഇപ്പോള്‍ പഴങ്ങള്‍ ആവശ്യമില്ല, പകരം സമൂസയും ഫ്രൂട്ടിയുമാണ് വേണ്ടത്’ എന്നായിരുന്നു ഹേമമാലിനി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ ഹേമമാലിനിയെ ട്രോളി നടന്‍ പ്രകാശ് രാജ് രംഗത്തെത്തുകയായിരുന്നു. ”പ്രിയ ഭക്തരേ… Monkey ബാത്ത് നേതാക്കളെ തിരഞ്ഞെടുത്തതിന് നന്ദിയെന്നായിരുന്നു” പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.. .’അവര്‍ ഇന്ത്യയെ സമൃദ്ധമാക്കുമ്പോള്‍ നിങ്ങള്‍ മങ്കി സഫാരി നടത്താനുള്ള പിക്‌നിക്കുകള്‍ ആസൂത്രണം ചെയ്യണം.. ജിലേബികള്‍ എടുക്കാന്‍ മറക്കരുതേ.. എന്നായിരുന്നു ഗൗതം ഗംഭീറിനെ കൂടി ട്രോളിക്കൊണ്ടുള്ള പ്രകാശ് രാജിന്റെ മറുപടി.

ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ എം.പി ഗൗതം ഗംഭീര്‍ പങ്കെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

അന്നേ ദിവസം ഇന്ത്യാ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്‍ഡോറില്‍ പോയ താരം അവിടെനിന്ന് ജിലേബി തിന്നുന്ന ചിത്രമായിരുന്നു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകളും ദല്‍ഹിയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ താന്‍ ജിലേബി തിന്നതു കൊണ്ടല്ല ദല്‍ഹിയിലെ അന്തരീക്ഷം മലിനമായതെന്നും താന്‍ ജിലേബി കഴിക്കുന്നതു കൊണ്ട് മലിനീകരണം വര്‍ധിക്കുന്നുണ്ടെങ്കില്‍ എന്നെന്നേക്കുമായി ജിലേബി ഒഴിവാക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍ മറുപടി നല്‍കിയിരുന്നു. ഗംഭീരിന്റെ ഈ പ്രസ്താവനയും ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ