ഹിജാബ് ധരിച്ച് ലോകകപ്പിനിറങ്ങി; ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് പന്തുതട്ടി മൊറോക്കന്‍ താരം
Football
ഹിജാബ് ധരിച്ച് ലോകകപ്പിനിറങ്ങി; ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് പന്തുതട്ടി മൊറോക്കന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st July 2023, 12:19 pm

ഫിഫ വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ ഹിജാബ് ധരിച്ച് പന്ത് തട്ടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കി മൊറോക്കയുടെ നൗഹൈല ബെന്‍സീന. മത ചിഹ്നങ്ങള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതിന് നേരത്തെ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം സൗത്ത് കൊറിയക്കെതിരെ നടന്ന മത്സരത്തിലാണ് ബെന്‍സീന ഹിജാബ് ധരിച്ച് കളത്തിലിറങ്ങിയത്. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോ വിജയിച്ചിരുന്നു.

ഇതാദ്യമായാണ് മൊറോക്കോ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം സ്ഥാനത്തെത്തി കഴിഞ്ഞ വര്‍ഷം ടീം ചരിത്രമെഴുതിയിരുന്നു. പിന്നാലെയാണ് ലോകകപ്പിനെത്തിയത്.

ജര്‍മനിക്കെതിരായ ആദ്യ മത്സരത്തില്‍ ബെന്‍സീന സ്‌ക്വാഡിലിടം പിടിച്ചിരുന്നില്ല. എന്നാല്‍ അഡ്‌ലെയ്ഡില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ കോച്ച് റെയ്‌നാല്‍ഡ് പെഡ്രോസ് താരത്തെ കളത്തിലിറക്കുകയായിരുന്നു.

വനിതാ ലോക റാങ്കിങ്ങില്‍ ദക്ഷിണ കൊറിയയെക്കാള്‍ 55 സ്ഥാനം താഴെയാണ് മൊറോക്കോ. മത്സരത്തിന്റെ ആറാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ ഇബ്തിസാം ജറൈദിയുടെ ഗോളിലൂടെ ആഫ്രിക്കന്‍ ടീം ലീഡെടുക്കുകയായിരുന്നു.

അതേസമയം, വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം സ്ഥാനത്തെത്തി കഴിഞ്ഞ വര്‍ഷം മൊറോക്കോ ചരിത്രമെഴുതിയിരുന്നു. പിന്നാലെയാണ് ലോകകപ്പിനെത്തിയത്.

Content Highlights: Morocco’s Nouhaila Benzina becomes first player to wear hijab at World Cup