തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും.
തദ്ദേശ സ്ഥാപനങ്ങളെല്ലാം സോഷ്യൽ ഓഡിങ്ങിൻറെ സേവനം ഉപയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്ന് ശേഖരിച്ചാവും പരിശോധിക്കുക.
ക്ഷേമ പെൻഷൻ തട്ടിയെടുത്തെന്ന ആരോപണവുമായി സംസ്ഥാന സർക്കാരിന് മുന്നിലെത്തിയത് പരാതി പ്രളയമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അർഹതയില്ലാത്ത പെൻഷൻ വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശദമായ പരിശോധനക്ക് ശേഷം സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.
തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തായതോടെയാണ് ഇ-മെയിലായും കത്തായും പരാതികൾ എത്തുന്നത്. തദ്ദേശ സ്ഥാപങ്ങൾക്ക് ഈ പരാതി കൈമാറിയതിന് പിന്നാലെയാണ് സോഷ്യൽ ഓഡിറ്റ് പരിശോധനയ്ക്ക് തീരുമാനമായത്. ഇതിനുപുറമെ ക്ഷേമപെൻഷൻ മാനദണ്ഡങ്ങളിലും പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നുണ്ട്. ഗുണഭോക്താക്കളുടെ അർഹത കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ പെൻഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അർഹതപ്പെട്ടവർക്ക് മാത്രമാണ് പെൻഷൻ കിട്ടുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: More complaints on welfare pension fraud; Social auditing will be conducted in all local bodies