മണി ഹെയിസ്റ്റിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രം ബെർലിൻ ആധാരമാക്കിയുള്ള സ്പിൻ ഓഫ് സീരീസ് ‘ബെര്ളിൻ’ന്റെ ടീസർ പുറത്തിറങ്ങി. 2023 ഡിസംബറിൽ സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നാണ് മണി ഹെയ്‌സ്റ്റ് അഥവാ ലാ ക സാ ഡി പേപ്പൽ. സീരീസിന്റെ സൗത്ത് കൊറിയൻ റീമേക്കും ഇപ്പോൾ പോപ്പുലർ ആണ്. സീരീസിലെ ബെർലിൻ അഥവാ ആന്ദ്രേ ഫൊണലോസായെ ആസ്പദമാക്കിയുള്ള പുതിയ സീരീസ് പ്രേക്ഷകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
സീരീസിന്റെ തുടക്കം മുതൽ ഏകദേശം പകുതിവരെ ബെർലിന് ഒരു വില്ലൻ പരിവേഷം ആണെങ്കിൽ സീരീസിന്റെ അവസാനത്തോടടുക്കുമ്പോൾ ബെർലിൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൻ ആകുന്നു. പെഡ്രോ അലോണ്‍സോയാണ് ബെര്‍ലിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
തുടക്കം മുതൽ പ്രൊഫസറിന്റെ നേതൃത്വത്തിലാണ് കൊള്ള നടക്കുന്നത്. റോയൽ മിന്റിലെ കൊള്ളയുടെ കമാൻഡർ ബെർലിനാണ്. പ്രധാന കഥാകഥാപാത്രമായി എത്തുന്ന പ്രൊഫസർ സെർജിയോയുടെ സഹോദരനാണ് ബെർലിൻ.
കൊള്ളക്കിടയിൽ തന്റെ കൂടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി സ്വയം മരണത്തിനു കീഴടങ്ങുകയാണ് ബെർലിൻ. പോലീസിന്റെ വെടിവെപ്പിൽ മരണപ്പെടുന്ന ബെർലിന്റെ ഭൂതകാലമാണ് സ്പിൻ ഓഫ് സീരീസിൽ അവതരിപ്പിക്കുക.
ബെർലിന്റെ ടീസർ പുറത്തുവന്നതുമുതൽ മികച്ച പ്രതികരണങ്ങളാണ് നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് പേജിൽ കാണാൻ സാധിക്കുന്നത്. സീസൺ 2 ൽ അദ്ദേഹത്തെ നഷപ്പെട്ടെങ്കിലും, ഇപ്പോൾ മികച്ച സ്ക്രീൻ സ്പേസ് ആണ് ലഭിച്ചിരിക്കുന്നതെന്ന് ഒരു ആരാധകൻ കുറിച്ചു. പ്രൊഫസറും പലേർമോയും കാമിയോ വേഷത്തിൽ എത്തുമെന്നും, പലെർമോയും ബെർലിനും പത്ത് വർഷത്തേക്ക് സുഹൃത്തുക്കൾ ആയിരുന്നെന്നും മറ്റൊരു ആരാധകൻ കുറിച്ചു. പ്രേക്ഷകർ ആകാംഷയിലാണെന്നാണ് നെറ്ഫ്ലിക്സിന്റെ കമെന്റ് ബോക്സുകൾ ഇതിനോടകം സൂചിപ്പിക്കുന്നത്.