Advertisement
Daily News
മോഹല്‍ ലാലിന്റെ ശബ്ദത്തില്‍ 'ആമയും മുയലും' ആരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 15, 08:20 am
Saturday, 15th November 2014, 1:50 pm

mohan-lal-01ഗായകനും അഭിനേതാവുമായ മോഹല്‍ ലാലിന്റെ ശബ്ദത്തോടെ തുടങ്ങിയ സിനിമയായ “വാസ്തുഹാര” നാഷണല്‍ അവാര്‍ഡ് നേടിയിരുന്നു. ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനേതാക്കളെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

“ആമയും മയലും” എന്ന ചിത്രത്തിനാണ് ലാലേട്ടല്‍ ആമുഖം നല്‍കുന്നത്. ഇതിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതും അദ്ദേഹമാണ്. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. “ആമയും മുയലും” ഒരു കോമഡി എന്റര്‍ടൈനറാണ്.

“പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തിന് ഞാനാണ് ഇന്‍ട്രൊടക്ഷന്‍ നല്‍കിയിരിക്കുന്നത്.” മോഹന്‍ലാല്‍ തന്റെ ഒണ്‍ലൈന്‍ പേജിലൂടെ അറിയിച്ചു.

“മോഹല്‍ലാലും പ്രിയദര്‍ശനും എല്ലാവര്‍ക്കും അറിയുന്നത് പോലെ അടുത്ത സുഹൃത്തുക്കളാണ്. ഇതാണ് “ആമയും മുയലും” എന്ന ചിത്രത്തില്‍ ശബ്ദം നല്‍കാന്‍ കാരണം. ചിത്രത്തിലെ കഥാപാത്രങ്ങളെയും കഥയെയും പരിചയപ്പെടുത്തുന്നത് മോഹല്‍ലാല്‍ ആണ്”  എന്ന് ഒരാള്‍ പറഞ്ഞത് മോഹല്‍ലാല്‍ തന്റെ ഓണ്‍ലൈന്‍ പേജില്‍ ഷയര്‍ ചെയ്തിരുന്നു.

ജയസൂര്യ, പിയാ ബാജ്‌പൈ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അനൂപ് മേനോനും ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. “വെട്ടം” എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഭാവന പാനിയുടെ ഐറ്റം ഡാന്‍സാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.