മലയാളികള്‍ക്ക് മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനാണ് പത്മരാജന്‍. അദ്ദേഹത്തിന്റെ തൂവാനത്തുമ്പികള്‍ പോലെയുള്ള ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് പത്മരാജന്‍ – മോഹന്‍ലാല്‍ ജോടിയുടേത്.
മലയാളികള്‍ക്ക് മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനാണ് പത്മരാജന്‍. അദ്ദേഹത്തിന്റെ തൂവാനത്തുമ്പികള്‍ പോലെയുള്ള ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് പത്മരാജന്‍ – മോഹന്‍ലാല്‍ ജോടിയുടേത്.
തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായത്. എന്നാല്‍ പത്മരാജനെ കുറിച്ച് പറയുമ്പോള്‍ ആ സിനിമയെ കുറിച്ച് മാത്രമല്ല സംസാരിക്കേണ്ടതെന്ന് പറയുകയാണ് മോഹന്‍ലാല്‍. താന്‍ ഇന്നും മിക്ക ദിവസങ്ങളിലും ഓര്‍ക്കുന്ന വ്യക്തിയാണ് പത്മരാജനെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘പപ്പേട്ടനെ കുറിച്ച് പറയുമ്പോള്‍ തൂവാനത്തുമ്പികളെ കുറിച്ച് മാത്രമല്ല, എല്ലാ സിനിമകളെ കുറിച്ചും പറയണം. ദേശാടനകിളി കരയാറില്ല, കരിയിലക്കാറ്റു പോലെ, സീസണ്‍ പിന്നെ തൂവാവത്തുമ്പികള്‍ അങ്ങനെയങ്ങനെ കുറേ സിനിമകളുണ്ട്. തൂവാനത്തുമ്പികള്‍ എന്ന സിനിമ ഇപ്പോഴും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയാണ്.
പപ്പേട്ടന്‍ പൂജപ്പുരയിലുള്ള ആളാണ്. എന്റെ വീടിന്റെ അടുത്താണ്. അവരൊക്കെ സിനിമക്ക് വേണ്ടി മാത്രം സമീപിക്കുന്നവരല്ല. നല്ല സൗഹൃദത്തിലുള്ള വ്യക്തിയാണ് അദ്ദേഹം. ഞാന്‍ ഇന്നും മിക്ക ദിവസങ്ങളിലും ഓര്‍ക്കുന്ന വ്യക്തിയാണ് പപ്പേട്ടന്‍. ഇന്ന് ഈ അഭിമുഖത്തിലെ ചോദ്യത്തിലൂടെ അദ്ദേഹത്തെ ഓര്‍ത്തു.
എന്നും എന്തെങ്കിലും രീതിയില്‍ അദ്ദേഹത്തിന്റെ പേര് എന്റെ മനസില്‍ വരാറുണ്ട്. ഞാന്‍ അങ്ങനെ അധികം സ്വപ്‌നങ്ങള്‍ കാണുന്ന വ്യക്തിയല്ല. വളരെ അപൂര്‍വമായി മാത്രമേ സ്വപ്‌നം കാണാറുള്ളൂ. പക്ഷെ അദ്ദേഹത്തെ ഞാന്‍ വല്ലപ്പോഴുമൊക്കെ സ്വപ്‌നം കാണാറുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Pathmarajan