'വാലിബൻ അല്ല ലാലിബൻ', തന്നെ വേണമെങ്കിൽ ലാലിബൻ എന്ന് വിളിച്ചോളൂവെന്ന് മോഹൻലാൽ
Entertainment
'വാലിബൻ അല്ല ലാലിബൻ', തന്നെ വേണമെങ്കിൽ ലാലിബൻ എന്ന് വിളിച്ചോളൂവെന്ന് മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 7:28 pm

മലയാള സിനിമ പ്രേക്ഷകർ ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

തുടർപരാജയങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം നേര് മികച്ച അഭിപ്രായം നേടിയിരുന്നു. ഈ മാസം 25നാണ് വാലിബൻ ഇറങ്ങുന്നത്.


മലൈക്കോട്ടൈ വാലിബൻ തീർത്തും വ്യത്യസ്തമായൊരു ഴോണർ സിനിമയാണെന്ന് മോഹൻലാലും സംവിധായകൻ ലിജോയും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ചോദ്യങ്ങൾക്കെല്ലാം രസകരമായ മറുപടിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്നെ ലാലിബൻ എന്ന് വിളിച്ചോളൂ എന്നാണ് മോഹൻലാൽ പറയുന്നത്.

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്നെ കുറിച്ച് അവതാരിക പറയുന്നതിനിടയിൽ തന്നെ ലാലിബൻ എന്ന് വേണമെങ്കിലും വിളിച്ചോളൂവെന്ന് മോഹൻലാൽ പറഞ്ഞത്.

മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങളും സംവിധായകൻ ലിജോയെ കുറിച്ചുമെല്ലാം മോഹൻലാൽ അഭിമുഖത്തിൽ സംസാരിച്ചു.

ആറ് നാളുകൾക്ക് ശേഷം വാലിബൻ തിയേറ്ററുകളിൽ അവതരിക്കും. ആവേശത്തോടെയാണ് പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മികച്ച തിയേറ്റർ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Content Highlight: Mohanlal Says That Call Me Lalibhan