Entertainment news
ബോസ് ഈസ് ബോക്‌സിംഗ്; വൈറലായി മോഹന്‍ലാലിന്റെ പ്രാക്ടീസ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 09, 03:12 pm
Tuesday, 9th November 2021, 8:42 pm

ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്ത താരമാണ് മോഹന്‍ലാല്‍. ഷൂട്ടിങ് വേളയില്‍ പോലും മുടങ്ങാതെ ഫിറ്റ്നസ് ട്രെയിനിങ് ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ലാലിന്റെ ഫിറ്റ്നസ് വീഡിയോയ്ക്കും ആരാധകര്‍ ഏറെയാണ്.

ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തന്റെ ട്രെയ്‌നര്‍ക്കൊപ്പം ബോക്‌സിംഗ് പരിശീലിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം ബോക്‌സിംഗ് പരിശീലിക്കുന്നത്. ബോക്‌സിംഗിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

View this post on Instagram

A post shared by 𝐉𝐀𝐈𝐒𝐎𝐍 𝐏𝐀𝐔𝐋𝐒𝐎𝐍 (@drjaisons)

ജിം ട്രെയ്‌നര്‍ ജെയ്‌സണാണ് ഇന്‍സ്റ്റഗ്രാം വഴി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്.

ഇതിന് പുറമെ ഒരുപാട് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്ത് വരാനുള്ളത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിനൊപ്പം ഒന്നിക്കുന്ന എലോണ്‍, ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാന്‍, ലൂസിഫറിന് ശേഷം പൃഥ്വിരാജുമായി കൈ കോര്‍ക്കുന്ന ബ്രോ ഡാഡി പ്രിയദര്‍ശന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.

മോളിവുഡിലെ ആദ്യ 100 കോടി ക്ലബ് ചിത്രം പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഇനി ചിത്രീകരണം ആരംഭിക്കാനുള്ള മോഹന്‍ലാല്‍ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mohanlal practice boxing, Video