Entertainment news
ടെലിവിഷനിലും റെക്കോര്‍ഡ് തീര്‍ത്ത് ദൃശ്യം 2; ടി.ആര്‍.പിയില്‍ ടോപ്പ് 3 ലിസ്റ്റില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 28, 11:49 am
Friday, 28th May 2021, 5:19 pm

കൊച്ചി: ഒ.ടി.ടി റിലീസിന് പിന്നാലെ ടി.ആര്‍.പിയിലും റെക്കോര്‍ഡ് തീര്‍ത്ത് ദൃശ്യം 2. മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചിത്രത്തിന് 6.58 ഇംപ്രഷനാണ് ലഭിച്ചത്.

ബാര്‍ക്ക് റേറ്റിംഗ് പ്രകാരമുളള ടോപ് ടെന്‍ ലിസ്റ്റില്‍ ദൃശ്യം 2 മൂന്നാം സ്ഥാനത്താണ് ഉള്ളത്. മെയ് 15 മുതല്‍ 21 വരെയുളള ബാര്‍ക്ക് റേറ്റിംഗ് കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ബാര്‍ക്ക് റേറ്റിംഗില്‍ സര്‍വ്വകാല റെക്കോര്‍ഡുകളില്‍ ഒന്നാണിതെന്ന് പ്രമുഖ ട്രാക്കറായ രമേശ് ബാല ട്വീറ്റ് ചെയ്തു.

മോഹന്‍ലാലിന്റെ നാല് സിനിമകളാണ് എറ്റവും കൂടുതല്‍ പേര്‍ കണ്ട പട്ടികയില്‍ ഉള്ളത്. ദൃശ്യം 2വിന് പുറമെ പുലിമുരുകന്‍, ലൂസിഫര്‍, ഒപ്പം എന്നിവയാണ് ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട മോഹന്‍ലാല്‍ സിനിമകള്‍.

ഫെബ്രുവരി 19 നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 റിലീസ് ചെയ്തത്. മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തിയത്.. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Mohanlal jeethu joseph movie DRISHYAM 2 Record-breaking on television ; In the top 3 list in TRP