Advertisement
Kerala News
എത്രയും പെട്ടെന്ന് സുഖമാകട്ടെ; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 03, 09:12 am
Monday, 3rd September 2018, 2:42 pm

തിരുവനന്തപുരം: അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ രംഗത്തെത്തിയത്.

എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ചത്.

മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് പോയത്. അതേസമയം മുഖ്യമന്ത്രി മടങ്ങി വരുന്നത് വരെ ആര്‍ക്കും അദ്ദേഹത്തിന്റെ ചുമതല കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം


ഭരണകാര്യങ്ങളും മന്ത്രിസഭായോഗത്തിന്റെ അദ്ധ്യക്ഷസ്ഥാനവും മന്ത്രി ഇ.പി.ജയരാജന്‍ വഹിക്കും. ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെതെങ്കിലും പ്രളയം മൂലം യാത്ര മാറ്റുകയായിരുന്നു.

ദുരിതാശ്വാസക്യാമ്പുകളിലുണ്ടായിരുന്ന 14.5 ലക്ഷം പേര്‍ വീടുകളിലേക്കും താത്കാലിക വാസസ്ഥലങ്ങളിലേക്കും മാറിയ സാഹചര്യത്തിലാണ് യാത്ര.

പ്രാഥമിക നഷ്ടപരിഹാരത്തുക വിതരണം തുടങ്ങിവയ്ക്കുകയും ചെയ്തു. ഗവര്‍ണര്‍ പി. സദാശിവത്തെ കഴിഞ്ഞദിവസം മുഖ്യമന്ത്രി സന്ദര്‍ശിച്ച് യാത്രയെക്കുറിച്ച് ധരിപ്പിച്ചിരുന്നു