വിരാടും രോഹിത്തും വരെ വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഷമിക്ക് വിക്കറ്റില്ല!! ഇങ്ങനെ ഒരു കാഴ്ച അത്യപൂര്‍വം
icc world cup
വിരാടും രോഹിത്തും വരെ വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഷമിക്ക് വിക്കറ്റില്ല!! ഇങ്ങനെ ഒരു കാഴ്ച അത്യപൂര്‍വം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th November 2023, 10:31 pm

 

ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയോട് 160 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 250 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

നെതര്‍ലന്‍ഡ്‌സിനെതിരെ ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ പന്ത് കയ്യിലെടുത്തിരുന്നു. സ്ഥിരം ബൗളര്‍മാര്‍ക്ക് പുറമെ വിരാട് കോഹ്‌ലിയും നായകന്‍ രോഹിത് ശര്‍മയും പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എത്തിയിരുന്നു. പന്തെറിയുക മാത്രമല്ല ഇവര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

 

വിരാട് മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങിയ ഡച്ച് ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സിനെ പുറത്താക്കിയപ്പോള്‍ 0.5 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇന്ത്യന്‍ വംശജനും ഡച്ച് നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കുകയും ചെയ്ത തേജ നിദാമാനുരുവിനെയാണ് രോഹിത് പുറത്താക്കിയത്.

സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഗില്‍ രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ട് ഓവറില്‍ 17 റണ്‍സാണ് സ്‌കൈ വിട്ടുകൊടുത്തത്.

View this post on Instagram

A post shared by ICC (@icc)

 

View this post on Instagram

A post shared by ICC (@icc)

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ ഷമിക്ക് വിക്കറ്റ് നേടാന്‍ സാധിച്ചില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ആറ് ഓവറില്‍ 41 റണ്‍സാണ് ഷമി വഴങ്ങിയത്.

 

ബുംറ പതിവുപോലെ ബൗളിങ് അറ്റാക്കിനെ മുമ്പില്‍ നിന്നും നയിച്ചു. ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ ബൂം ബൂം 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു മെയ്ഡന്‍ അടക്കം ആറ് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സിന് രണ്ട് വിക്കറ്റാണ് സിറാജ് നേടിയത്.

 

ഈ മത്സരത്തില്‍ കുല്‍ദീപ് യാദവ് മാത്രമാണ് തന്റെ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് ഓവറില്‍ 41 റണ്‍സിന് രണ്ട് വിക്കറ്റാണ് യാദവ് നേടിയത്.

ഒമ്പത് ഓവറില്‍ 49 റണ്‍സിന് രണ്ട് വിക്കറ്റായിരുന്നു ജഡേജയുടെ സമ്പാദ്യം.

ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും മാത്രമാണ് പന്തെറിയാന്‍ ബാക്കിയുണ്ടായിരുന്നത്. ഒരുപക്ഷേ നെതര്‍ലന്‍ഡ്‌സ് 47.5 ഓവറില്‍ ഓള്‍ ഔട്ടാകാതെ മുഴുന്‍ ഓവറും കളിച്ചിരുന്നെങ്കില്‍ ഇരുവരും ഓരോ ഓവര്‍ വീതം എറിഞ്ഞേനേ എന്നാണ് ആരാധകര്‍ പറയുന്നത്.

 

 

Content highlight: Mohammed Shami goes wicket less when Virat Kohli and Rohiot Sharma took one wicket each