ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് സോഷ്യല്‍ മീഡിയ.
ModiMadeDisaster എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ മോദിക്കെതിരെയുള്ള രോക്ഷ പ്രകടനം. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ ഹാഷ്ടാഗില്‍ മോദിക്കെതിര ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ എവിടെയാണ് അയാള്‍, രാജ്യത്തെ പബ്ലിസിറ്റി മന്ത്രിയാണ് മോദി, എന്തൊരു ദുരന്തമാണ് മോദി എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ്
ModiMadeDisaster ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം WhereisPM ഹാഷ്ടാഗ് ആയിരുന്നു ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് WhereisPM ഹാഷ്ടാഗ് ട്രെന്റിംഗ് ആയത്.
രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രിയെ കാണാതായിരിക്കുകയാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ട് ഇപ്പോള്‍ ആശുപത്രിക്ക് വേണ്ടി കരയുന്നതെന്തിനാണ്, പ്രധാനമന്ത്രി മോദിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ യു.കെയില്‍ നിന്ന് നീരവ് മോദിയാണ് എത്തുന്നത് എന്നിങ്ങനെയായിരുന്നു ട്വീറ്റുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക