സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചാല്‍ സ്‌കൂള്‍ വീണ്ടും തുറക്കുമെന്നും അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ വ്യക്തമാക്കി.
2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളില്‍ പ്ലേ സ്‌കൂള്‍ തൊട്ട് പ്ലസ് ടു വരെയുണ്ട്. അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ വീണ്ടും തുറന്നില്ലെങ്കില്‍ 2000 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. ജോലി നഷ്ടപ്പെടുമെന്ന പേടി അധ്യാപകര്‍ക്കുമുണ്ട്.