Advertisement
Kerala News
ചാരക്കേസിലെ നിലപാട് പരസ്യമാക്കാനാവില്ലെന്ന് എം.എം. ഹസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 20, 07:55 am
Thursday, 20th September 2018, 1:25 pm

തിരുവനന്തപുരം: ചാരക്കേസില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. പക്ഷെ പരസ്യമായി പറയാനാകില്ലെന്നും ഹസന്‍ പറഞ്ഞു.

ബാര്‍ കോഴക്കേസിലും ആദ്ദേഹം നിലപാട് വ്യക്തമാക്കി. രണ്ടുവട്ടം കേസ് അന്വേഷിച്ചതാണെന്നും എത്ര തവണ അന്വേഷിച്ചാലും കെ.എം. മാണി കുറ്റവിമുക്തനാകുമെന്നും ഹസന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


കള്ളം മാത്രം പറയുന്ന ‘റാഫേല്‍ മന്ത്രിയാണ്’ നിര്‍മലാ സീതാരാമന്‍ ; രാജിവെച്ച് പോകണമെന്ന് രാഹുല്‍ ഗാന്ധി


കെ.പി.സി.സി പുന:സംഘാടനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസമില്ലെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലേയല്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദവിയിലിരിക്കെ മികച്ച പ്രകടനം പുറത്തെടുത്തെന്ന് കരുതുന്നതായും കൂട്ടിച്ചേര്‍ത്തു.

പല സംസ്ഥാനങ്ങളിലും വര്‍ക്കിങ് പ്രസിഡന്റമാരുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കെ. മുരളീധരന് പ്രാധാന്യമുള്ള സ്ഥാനമാണ് ലഭിച്ചതെന്നും പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്ത കേവലം സൃഷ്ടി മാത്രമാണെന്നും ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒരുടീമാണെന്നും ലോക്സഭാ തിരിഞ്ഞെടുപ്പാണ് തങ്ങളുടെ പ്രധാന അജണ്ടയെന്നും ഹസന്‍ വ്യക്തമാക്കി.