കാന്‍ബറ: സച്ചിനും ദ്രാവിഡിനും കോഹ്‌ലിക്കും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതകളുടെ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് മിതാലി.
വനിതകളുടെ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സമഗ്രാധിപത്യം മിതാലിയ്ക്കാണ്. ഈ ആധിപത്യം വ്യക്തമാക്കുന്ന പ്രകടനമാണ് മിതാലി ഇപ്പോള്‍ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുമായി നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍, ആദ്യ മത്സരത്തില്‍ തന്നെ അര്‍ധശതകം പൂര്‍ത്തിയാക്കിയാണ് മിതാലി ഇക്കാര്യം അടിവരയിടുന്നത്.
Innings Break: Richa Ghosh (32*) and Jhulan Goswami’s (20) vital 45-run stand takes #TeamIndia to 225-8 in 50 overs after being asked to bat in the first #AUSvIND ODI.
Captain Mithali top scores with 61. https://t.co/jud8HKGnsI
📷: Getty Images pic.twitter.com/0KVQIaBevA— BCCI Women (@BCCIWomen) September 21, 2021
മക്കായില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാര്‍ കാലിടറി വീണപ്പോള്‍ രക്ഷകയുടെ റോളില്‍ മിതാലി വീണ്ടും തിളങ്ങുകയായിരുന്നു. മിതാലിയുടെ അര്‍ധശതകത്തിന്റെ (107 പന്തില്‍ 61) കരുത്തിലാണ് ഇന്ത്യ 225 റണ്‍സ് നേടിയത്.