ദിയാര്‍ബക്കിര്‍: ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പോയ വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം അടിയന്തിരമായി ലാന്റ് ചെയ്യേണ്ടി വന്നതിന് പിന്നാലെ തുര്‍ക്കി വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 250ലധികം യാത്രക്കാര്‍. തുര്‍ക്കി ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ 30 മണിക്കൂറിലധികം നേരമായി യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളൊന്നും വിമാനത്താവളത്തിലെ അധികൃതര്‍ ഉറപ്പാക്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഭക്ഷണമില്ലെന്നും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി ഒരു ബാത്ത്റൂം മാത്രമേ 250ലധികം പേര്‍ക്കായി അനുവദിച്ചിട്ടുള്ളൂവെന്നും യാത്രക്കാര്‍ പറയുന്നു.
ആവശ്യത്തിന് ഭക്ഷണമില്ലെന്നും പരിമിതമായ ടൊയ്ലറ്റ് സൗകര്യങ്ങളാണുള്ളതെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ചാര്‍ജിങ് ഫെസിലിറ്റിയില്ലായ്മ അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ തങ്ങള്‍ നേരിട്ടുവെന്ന് യാത്രക്കാര്‍ എക്സില്‍ കുറിച്ചു.
ഒരു യാത്രക്കാരന് അടിയന്തിര വൈദ്യസഹായം നല്‍കേണ്ടി വന്നതിനെ തുടര്‍ന്നാണ് ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ നിന്നും പുറപ്പെട്ട വിമാനം ഏപ്രില്‍ മൂന്നിന് ഏഴ് മണിയോടെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്.
പിന്നാലെ വിമാനം ഹാര്‍ഡ് ലാന്റിങ് നടത്തിയതാണെന്ന കാരണത്താല്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു. പിന്നാലെ യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്നും പുറത്തിറക്കുകയായിരുന്നു.
അതേസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയെന്നും യാത്രക്കാരെ വിമാനത്താവളത്തിനുള്ളിലുള്ള നിയന്ത്രിത പ്രദേശത്ത് താമസിപ്പിക്കുകയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
വിമാനം അടിയന്തരമായി ലാന്റ് ചെയ്തിട്ട് 24 മണിക്കൂര്‍ കഴിഞ്ഞെന്നും ഇതുവരെ ഒരു എയര്‍ലൈന്‍ പ്രതിനിധി പോലും തങ്ങളെ സന്ദര്‍ശിച്ചിട്ടില്ലെന്നും നിലവില്‍ സ്ഥലത്തുള്ള 275 യാത്രക്കാരില്‍ കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, വൃദ്ധര്‍ തുടങ്ങിയവരുണ്ടെന്നുമാണ് വിവരം. ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും ഇടപെടലുണ്ടാവണമെന്നും എ.എ.പി നേതാവ് പ്രീതി ശര്‍മ മേനോന്‍ എക്സില്‍ കുറിച്ചു.
എന്നാല്‍ യാത്രക്കാരെ പെട്ടെന്ന് തന്നെ മുംബൈയില്‍ എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ബദല്‍ വിമാനത്തിനായുള്ള എല്ലാ ഓപ്ഷനുകളും സ്വീകരിക്കുന്നുണ്ടെന്നും യു.കെ ആസ്ഥാനമായുള്ള എയര്‍ലൈന്‍ പറഞ്ഞു.
അതേസമയം വിമാനത്താവളവുമായും അധികതരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്.
Content Highlight: Lack of basic facilities; Over 250 passengers, including Indians, stranded at Turkish airport for over 30 hours