Sports News
അവനെ ഭ്രാന്തനാക്കരുത്, എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കും; മെസിയേക്കുറിച്ച് തുറന്ന് പറഞ്ഞ് ലയണല്‍ സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 04, 09:51 am
Friday, 4th April 2025, 3:21 pm

ലോകകപ്പ് ക്വാളിഫൈര്‍ മത്സരങ്ങളില്‍ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇതോടെ ലോകകപ്പ് യോഗ്യത നേടാനും അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു.

ഇതിഹാസ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. അടുത്തിടെ എം.എല്‍.എസില്‍ പരിക്ക് പറ്റി മാറി നില്‍ക്കുകയായിരുന്നു താരം. പരിക്കിന്റെ പിടിയില്‍ നിന്ന് താരം എപ്പോള്‍ മോചിതനാകുമെന്ന് ഇപ്പോളും വ്യതമായ വിവരങ്ങളില്ല.

ഇതോടെ ആരാധകര്‍ വലിയ ആശങ്കയിലാണ്. 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ മെസി ഉണ്ടാകുമോ എന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. ഇപ്പോള്‍ ഇതിന് മറുപടി പറയുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നും മെസി തന്റെ തീരുമാനും പറയുമെന്നുമാണ് സ്‌കലോണി പറഞ്ഞത്.

സ്‌കലോണി പറഞ്ഞത്

‘എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇനിയും ധാരാളം സമയമുണ്ട്. ഒരു സമയം ഒരു മത്സരമേ കളിക്കാനാകൂ. അങ്ങനെ നോക്കുമ്പോള്‍ വര്‍ഷം മുഴുവന്‍ ഒരേ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടിവരും. ഇത് പറഞ്ഞ് അവനെ ഭ്രാന്തനാക്കരുത്. അവന്‍ എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കും,’ സ്‌കലോണി പറഞ്ഞു.

നിലവില്‍ ഫുട്‌ബോള്‍ ലോകത്ത് മികവ് പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് മെസി. 855 കരിയര്‍ ഗോളുമായാണ് മെസിയുടെ കുതിപ്പ്. എന്നാല്‍ പരിക്ക് മാറി താരം കളത്തില്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ താരം കളിക്കുന്ന ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി 23 ഗോളുകളാണ് താരം നേടിയത്.

Content Highlight: Lionel Scaloni talks about Messi’s presence at the 2026 FIFA World Cup