ന്യൂദല്‍ഹി: മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍. ഇന്ത്യക്കെതിരെ തെറ്റദ്ധരിപ്പിക്കുന്നതും തെറ്റായ വിവരങ്ങളുമാണ് ഫ്രീഡം ഹൗസ് പ്രചരിപ്പിച്ചതെന്ന് ഇന്ത്യ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയ്ക്ക് സ്വതന്ത്രരാജ്യം എന്ന പദവി ക്രമേണ നഷ്ടമായി എന്ന അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇന്ത്യയുടെ വിമര്‍ശനം.
ഫെഡറല്‍ ഘടനയിലൂടെയാണ്
രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ബോഡിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതതെന്നും കേന്ദ്രത്തിസര്‍ക്കാര്‍ മറുപടിയായി പറഞ്ഞു. ഇത് ‘ഊര്‍ജ്ജസ്വലമായ ജനാധിപത്യം’ പ്രതിഫലിപ്പിക്കുന്നുവെന്നും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവര്‍ക്ക് ഇടം നല്‍കുന്നുണ്ടെന്നും കേന്ദ്രം പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം, മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം, രാജ്യദ്രോഹക്കേസുകള്‍, കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫ്രീഡം ഹൗസ് 2020 റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്രരാജ്യം എന്ന് തന്നെയായിരുന്നു പട്ടികപ്പെടുത്തിയിരുന്നത്. എന്നാല്‍ 2021 ആകുമ്പോള്‍ പൗരസ്വാതന്ത്ര്യം വലിയ അളവോളം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതായി പഠനം വിലയിരുത്തി.
‘മോദിയുടെ ഹിന്ദുത്വ ദേശീയതാവാദിയായ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അക്കാദമിഷ്യന്‍മാരേയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയും മുസ്ലീങ്ങളെ ലക്ഷ്യമിട്ട് വര്‍ഗീയ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്നു. 2019 ല്‍ വീണ്ടും മോദി തന്നെ അധികാരത്തിലേറിയത് ഇതിന്റെ ആക്കം കൂട്ടി. 2020 ലെ കൊവിഡ് മഹാമാരിയിലെ സര്‍ക്കാര്‍ ഇടപെടല്‍ (ലോക്ക് ഡൗണ്‍ പോലുള്ളവ) പൗരാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നതായി’, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക