തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു ചിത്രക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി കായിക മന്ത്രി എ.സി മൊയ്തീന്‍. പി.ടി. ഉഷയുടെയും അഞ്ജു ബോബി ജോര്‍ജിന്റെയും നിലപാടുകള്‍ സംശയാസ്പദമാണെന്ന് മന്ത്രി പറഞ്ഞു. ചിത്രയെയും കുടുംബത്തെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിട്ടും അവസരം നഷ്ടപ്പെട്ടത് തികഞ്ഞ അനീതിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
” വളരെ ബോധപൂര്‍വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നത്.”
Also Read:രണ്ടുമാസം കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് പള്‍സര്‍ സുനി
അപ്പീല്‍ നല്‍കാനുള്ള സാവകാശം കൊടുക്കാതിരിക്കാന്‍ ബോധപൂര്‍വമായാണ് പട്ടിക അവസാനനിമിഷം പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ആരോപിച്ചു.
അതേ സമയം താന്‍ തളരില്ലെന്നും കേരളത്തില്‍ നിന്ന് ജോലി കിട്ടിയാല്‍ കുടുംബത്തിന് സഹായമാകുമെന്നും ചിത്ര പ്രതികരിച്ചു.
ചിത്രയ്ക്ക് വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.