തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി സേവനം നല്‍കുന്ന കരാറുകാരുടെ സമരം അവസാനിച്ചു. 25 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിച്ചത്.
നവംബര്‍ മാസത്തെ 60 ശതമാനം കുടിശ്ശിക തിങ്കളാഴ്ച നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
2024 ഏപ്രില്‍ മുതലുള്ള 10 ശതമാനം കുടിശ്ശികയും ഉടന്‍ കൈമാറുമെന്നും കരാറുകാര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ വാതില്‍പ്പടി സേവനം പുനരാരംഭിക്കും എന്ന് കരാറുകാരും വ്യക്തമാക്കിയിട്ടുണ്ട്.
കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അരിവിതരണം മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlight: Minister assured that half dues will be paid on Monday; The strike of door-to-door ration distributors has ended