കൊച്ചി: കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രതികരണം. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫും ബി.ജെപി.യും പ്രചാരണ വിഷയമായി മുന്നോട്ട് വെച്ചിരുന്നത് ശബരിമലയായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളൊന്നും ബാധിച്ചില്ലെന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസിലാകുമെന്നാണ് മിഥുന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
‘കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും.. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’,’ മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരള ജനതയെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ് അതുകൊണ്ട് അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക