ടെസ്റ്റ് ക്രിക്കറ്റിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ്.
2003ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ ആണ് ലാറ പുറത്താവാതെ 400 റണ്‍സ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. 582 പന്തില്‍ നിന്നുമാണ് ലാറ പുറത്താവാതെ 400 റണ്‍സ് നേടിയത്. 43 ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ലാറയുടെ ചരിത്ര ഇന്നിങ്‌സ്.
ഇപ്പോഴിതാ ലാറയുടെ ഈ റെക്കോഡ് മറികടക്കാന്‍ സാധിക്കുന്ന താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്.
ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ടീമില്‍ ഓസ്‌ട്രേലിയക്കായി ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങുകയാണെങ്കില്‍ ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ സ്മിത്തിന് സാധിക്കുമെന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്.
‘സ്മിത്ത് വളരെയധികം കഴിവുള്ള ഒരു താരമാണ്. അവന്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഓപ്പണിങ്ങില്‍ ഇറങ്ങുകയാണെങ്കില്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരമായി അവന്‍ മാറും. അവന്‍ ലാറയുടെ 400 റണ്‍സെന്ന റെക്കോഡ് വരെ മറികടക്കും. കാരണം അവന്‍ അത്രയും അസാധാരണമായ കളിക്കാരനാണ്,’ മൈക്കല്‍ ക്ലാര്‍ക്ക് ഇ.എസ്.പി.എന്‍ എറൗണ്ട് ദി വിക്കറ്റ് എന്ന പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
Michael Clarke said, “Steven Smith will become the No.1 Test opener in 12 months. Don’t be surprised if he breaks Brian Lara’s 400 record”. (Neroli Meadows). pic.twitter.com/mBRpFFI3iI
— Mufaddal Vohra (@mufaddal_vohra) January 8, 2024
“Steve Smith can break Biran Lara’s 400 record,” says Michael Clarke. (A Sports) pic.twitter.com/VBEUBsfiMc
— IconicCricket (@IconicCric) January 8, 2024
ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. വാര്‍ണറിന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ ഓപ്പണിങ്ങില്‍ ആര് ഇറങ്ങും എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. സ്റ്റീവ് സ്മിത്ത് വാര്‍ണറുടെ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങുമോ എന്ന് കണ്ടു തന്നെ അറിയണം.
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ 2010ലാണ് സ്മിത്ത് അരങ്ങേറ്റം കുറിക്കുന്നത്. 105 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 5356 റണ്‍സാണ് സ്മിത്തിന്റ അക്കൗണ്ടിലുള്ളത്. 40 അര്‍ദ്ധസഞ്ചറികളും 32 സെഞ്ച്വറികളുമാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അടിച്ചെടുത്തത്.
Content Highlight: Michael Clarke talks Steve Smith can break Brian Lara 400 runs in Test.