മാരക്കാന: കോപ അമേരിക്ക ഫൈനല്‍ വിജയത്തിന് ശേഷം ബ്രസീല്‍ താരം നെയ്മറെ ആശ്ലേഷിക്കുന്ന ലയണല്‍ മെസിയുടെ വീഡിയോ വലിയ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ വിജയാഘോഷത്തിനിടെ ബ്രസീലിനെ കളിയാക്കി പാട്ട് പാടിയ സഹതാരത്തെ വിലക്കുന്ന മെസിയുടെ വീഡിയോയും വൈറലാവുകയാണ്.
ബ്രസീലിനെ കളിയാക്കി പാട്ടു പാടാനൊരുങ്ങിയ അര്‍ജന്റീന താരം റോഡ്രിഗോ ഡി പോളിനെയാണ് മെസി തടഞ്ഞത്.
മത്സരത്തിന്റെ വിജയാഘോഷത്തില്‍ എല്ലാവരും പാട്ടു പാടി തുള്ളിച്ചാടുന്നതിനിടെയാണ് ഡി പോള്‍ ബ്രസീലിനെ പരാമര്‍ശിക്കുന്ന പാട്ട് പാടുന്നതിനായി ഒരുങ്ങിയത്. ആദ്യത്തെ രണ്ടു വരികള്‍ പാടിയപ്പോള്‍ തന്നെ അത്ര നേരം സന്തോഷിച്ചിരുന്ന മെസിയുടെ മുഖം മാറുകയും താരം ഡി പോളിനെ വിലക്കുകയും ചെയ്തു.
മെസിക്കൊപ്പം ഉണ്ടായിരുന്ന അഗ്യൂറോയും അര്‍ജന്റീന മധ്യനിര താരത്തെ പാട്ടു പാടുന്നതില്‍ നിന്നും വിലക്കി.
Even after winning the final against Brazil Lionel Messi stops De Paul of singing a song which makes fun of Brazil.
My captain. 👏🏻 pic.twitter.com/Dno244WHsz
— Stan (@FutbolStan_) July 12, 2021
28 വര്‍ഷക്കാലമായി ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ കാത്തിരുന്ന ഒരു കിരീട വിജയമായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് കോപ അമേരിക്ക ഫൈനലില്‍ മാരക്കാന സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
ഏയ്ഞ്ചല്‍ ഡി മരിയയുടെ ഏക ഗോളില്‍ ബ്രസീലിനെ കീഴടക്കി നീലക്കുപ്പായക്കാര്‍ കോപ കിരീടം ഉയര്‍ത്തിയപ്പോള്‍ അത് മെസിയെന്ന താരത്തിന് അര്‍ഹിച്ച അംഗീകാരമായി മാറുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Messi stops Argentina team-mate from mocking Brazil after final