Kerala News
അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും പുറകിലല്ല പുരുഷന്‍; വിവാദമായി മില്‍മയുടെ പോസ്റ്റ്, പിന്നാലെ പിന്മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 08, 12:44 pm
Saturday, 8th March 2025, 6:14 pm

കോഴിക്കോട്: വനിതാ ദിനത്തില്‍ മില്‍മ ആശംസകള്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് നേരെ വിമര്‍ശനം. വിവാദങ്ങള്‍ക്ക് പിന്നാലെ ആശംസാ പോസ്റ്റര്‍ മില്‍മ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

വുമസ് ഡേ പോസ്റ്റ് ചെയ്‌തെങ്കില്‍ ഞങ്ങള്‍ മെന്‍സ് ഡേ ഒഴിവാക്കില്ലെന്നും കാരണം സ്ത്രീകള്‍ക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നുമാവശ്യപ്പെട്ടാണ് മില്‍മ ആശംസ പോസ്റ്റ് പുറത്തുവിട്ടത്.

ഇതിന് പിന്നാലെയാണ് പോസ്റ്റിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നത്. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷനെന്നും പറയന്നു കുറിപ്പോട് കൂടിയാണ് മില്‍മ ആശംസ കാര്‍ഡ് പോസ്റ്റ് ചെയ്തത്.

മില്‍മയുടെ പോസ്റ്റിന് താഴെയായും പോസ്റ്റ് പങ്കുവെച്ചും വിമര്‍ശനങ്ങളും പരിഹാസവുമായി ചരിത്രാധ്യാപിക മാളവിക ബിന്നിയുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി.

പോസ്റ്റിനെ പിന്തുണച്ചും പലരും രംഗത്തെത്തുകയുണ്ടായി. സുപ്പര്‍ പോസ്റ്റാണെന്നും സ്ത്രീകള്‍ വ്യാപകമായി നിയമം ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഉണ്ടാവുന്നതെന്നും മെന്‌സ് ഡേ വിഷ് ചെയ്യാത്ത ആര്‍ക്കും വിമന്‍സ് ഡേ വിഷ് ചെയ്യില്ലെന്നുമടക്കമാണ് പലരുടെയും കമന്റുകള്‍.

Content Highlight: Men are no less than women in terms of rights and freedom; Milma’s post sparks controversy, followed by a retraction