പാതിരക്കാറ്റ് എന്ന സിനിമ തന്റെ ജീവിത കഥയാണെന്ന അരോപണവുമായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അന്തരിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസ്. മെഹനാസ് മെഹ്നു എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അയാള്‍ വീഡിയോ പങ്കുവെച്ചത്. നജീബ് മടാവൂരാണ് പാതിരക്കാറ്റ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
തന്റെ ജീവിതം കണ്ടാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നതെന്ന് സംവിധാനയകന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും തന്റെ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും ഇനിയും വേദനിപ്പിക്കരുത് എന്നുമാണ് മെഹ്നാസ് വീഡിയോയിലൂടെ പറയുന്നത്. റിഫയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന വ്യക്തിയാണ് മെഹ്നാസ്.
View this post on Instagram
സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂര്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പാതിരാക്കാറ്റ്. തമിഴ് നടന്‍ ശ്രീറാം കാര്‍ത്തിക് നായകനാവുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ആവണി ഷാരോണ്‍, സഹിം എന്നിവരാണ് നായികമാരായെത്തുന്നത്.
സാജു നവോദയ, ഷിനോജ് വര്‍ഗീസ്, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രഞ്ജി കങ്കോല്‍, രശ്മി ബോബന്‍, ഐശ്വര്യ ആമി, ആര്യ, നന്ദന എന്നിവരാണ് സിനിമില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാഹുഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, കെ.സി അഭിലാഷ്, വിജയരാജ് പ്രവീണ്‍ എന്നിവരുടെ വരികള്‍ക്ക് റെജിമോന്‍ ബിജു എസാണ് സംഗീതം നല്‍കിയത്. ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാര്‍, ജനനി.എസ്.വി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
content highlight: mehnas mehnu against pathirakattu movie