Kerala News
എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്; പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 28, 11:51 am
Monday, 28th June 2021, 5:21 pm

തിരുവനന്തപുരം: സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാള്‍ക്കെതിരെയാണ് സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഓഫീസ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

കോട്ടയത്തും പരിസങ്ങളിലുമാണ് ഇയാള്‍ ജോലി തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. തട്ടിപ്പിന് ഇരയായവരില്‍പ്പെട്ട ഒരു യുവതി സ്പീക്കറെ നേരിട്ട് വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ജോലിയുടെ കാര്യങ്ങള്‍ അറിയാനായിട്ടായിരുന്നു യുവതി സ്പീക്കറെ വിളിച്ചത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കുകയായിരുന്നു.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും തന്റെ ഓഫീസ് സെക്രട്ടറി ചമഞ്ഞ് ഒരാള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

തട്ടിപ്പ് നടത്തിയത് ആരാണെന്നും എങ്ങിനെയാണ്  പണം തട്ടിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്പീക്കറുടെ പരാതിയില്‍ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

MB Rajesh’s private secretary’s name used for scam; Complaint