'ഗൂഢതാല്‍പര്യങ്ങളുള്ളവര്‍ അംബേദ്കറിന് വേണ്ടിയോ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല'; ചന്ദ്രശേഖര്‍ ആസാദിനെതിരെ മായാവതി
national news
'ഗൂഢതാല്‍പര്യങ്ങളുള്ളവര്‍ അംബേദ്കറിന് വേണ്ടിയോ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല'; ചന്ദ്രശേഖര്‍ ആസാദിനെതിരെ മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th March 2020, 10:51 am

ന്യൂദല്‍ഹി: ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഞായറാഴ്ച തന്നെ ചന്ദ്രശേഖര്‍ ആസാദിനെതിരെ രംഗത്തെത്തി ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ഗൂഢതാല്‍പര്യങ്ങളുള്ളവര്‍ ശത്രു രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അംബേദ്കറിന് വേണ്ടിയോ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും മായാവതി പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദിന്റെയോ ഭീം ആര്‍മിയുടെയോ പേരെടുത്ത് പറയാതെയാണ് മായാവതിയുടെ വിമര്‍ശനം.

ഇപ്പോള്‍, ഗൂഢതാല്‍പര്യങ്ങളുള്ളവര്‍ ശത്രു രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അംബേദ്കറിന് വേണ്ടിയോ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല കാന്‍ഷിറാമിന്റെ ത്യാഗത്തിനോ കഠിന നിഷ്ഠക്ക് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും മായാവതി പറഞ്ഞു.

സത്യം എന്താണെന്ന് വെച്ചാല്‍ അംബേദ്കറുടെയും കാന്‍ഷിറാമിന്റെയും പേരുകള്‍ അവര്‍ ഗൂഢതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും മായാവതി പറഞ്ഞു.

ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജനന ദിവസമാണ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ആസാദ് സമാജ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം നോയിഡയിലെ ബസായി ഗ്രാമത്തിലായിരുന്നു.

ഭീം ആര്‍മിയെ പിന്തുണയ്ക്കുന്ന നിരവധി ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 28 മുന്‍ എം.എല്‍.എമാരും ആറ് എം.പിമാരും ചടങ്ങില്‍ പങ്കെടുത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ