ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിലെ ഡിലീറ്റഡ് സീന്‍സ് പുറത്ത്. വിജയുടെ മാസ് ഡയലോഗ് ഉള്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഈ രംഗങ്ങള്‍ കണ്ടത്. താരത്തിന്റെ മികച്ച സീനുകളിലൊന്നാണിതെന്നും ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടിയിരുന്നില്ലെന്നുമാണ് ആരാധകരുടെ പ്രതികരണം.
ജനുവരി 28നാണ് മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസായത്. തിയറ്ററുകളിലെത്തി പതിനേഴ് ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം ഒ.ടി.ടി റിലീസ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 13നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം ഇതിനോടകം ഇരുന്നൂറ് കോടി കളക്ഷന്‍ നേടി കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്ററുകള്‍ക്ക് ഏറെ ആശ്വസമായിരുന്നു മാസ്റ്ററിന്റെ റിലീസ്.
കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍.
HERE’S THE EXCLUSIVE DELETED SCENE FROM THE MOVIE! #MasterOnPrime@actorvijay @VijaySethuOffl @MalavikaM_ @andrea_jeremiah @imKBRshanthnu @iam_arjundas @Dir_Lokesh pic.twitter.com/oZ5zAkEYME
— amazon prime video IN (@PrimeVideoIN) February 6, 2021
ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.
ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Master Movie Deleted Scenes Out