Advertisement
Tokyo Olympics
ഇതിഹാസം മടങ്ങുന്നു, മെഡലില്ലാതെ; മേരി കോം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 29, 10:43 am
Thursday, 29th July 2021, 4:13 pm

ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിംഗില്‍ മേരി കോം തോറ്റു. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയയോട് തോറ്റാണ് മേരി കോം പുറത്തായത്.

മേരിയുടെ അവസാനത്തെ ഒളിംപിക്‌സായിരുന്നു ഇത്. 3-2 എന്ന സ്‌കോറിനായിരുന്നു മേരിയുടെ തോല്‍വി. 51 കിലോഗ്രാം ഫ്ളൈവെയ്റ്റിലായിരുന്ന മേരി മത്സരിച്ചത്.

പ്രീക്വാര്‍ട്ടറില്‍ 4-1 ന് ജയിച്ച മേരി ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു.

ആറുതവണ ലോക ചാമ്പ്യനായ മേരി കോം ലണ്ടന്‍ ഒളിംപിക്സില്‍ വേണ്ടി വെങ്കലം നേടിയിരുന്നു.

38 കാരിയായ മേരി കോം ഒരു വളര്‍ത്തുപുത്രിയുടെ അടക്കം നാല് മക്കളുടെ അമ്മയാണ്. അമ്മയായതിന് ശേഷവും കായികരംഗത്ത് മികച്ച നേട്ടങ്ങളാണ് മേരി സ്വന്തമാക്കിയത്.