”മാന്‍ഹട്ടനിലെ ഒരു തീയറ്ററില്‍ ഇരുന്നാണ് മൂന്ന് ചിത്രങ്ങളും ഞാന്‍ കണ്ടത്. ഞാന്‍ അമ്പരന്നു പോയി. പഥേര്‍ പാഞ്ചാലിയിലെ അപുവിന്റെ കണ്ണിന്റെ ശ്രദ്ധേയമായ ക്ലോസപ്പ്, രവിശങ്കറിന്റെ സംഗീതത്തിനൊപ്പം ആ കട്ട് പ്രവര്‍ത്തിക്കുന്ന രീതി – എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമാ തിയേറ്ററില്‍ നിന്നും ലഭിക്കാവുന്ന വിലയേറിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്, ഒപ്പം ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അത്യഗാധവും നീണ്ടുനില്‍ക്കുന്നതുമായ അനുഭവമാണ് എന്നില്‍ ഉണ്ടാക്കിയത്,” സ്‌കോസെസി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമാചരിത്രത്തിലെ ഏറ്റവും മഹാത്തായ ഒരുപ്രവര്‍ത്തനത്തിന്റെ ആരംഭമായിരുന്നു റേയുടെ സിനിമകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
” നാം എല്ലാവരും സത്യജിത് റേയുടെ സിനിമകള്‍ കാണണം. വീണ്ടും വീണ്ടും കാണണം. ഏറ്റവും വിലപ്പെട്ട നിധികളില്‍ ഒന്നായിരിക്കും അവ,” അദ്ദേഹം പറഞ്ഞു.