Entertainment
ആ മ്യുസിഷ്യന്റെ പോസ്റ്റ് ഞാന്‍ വായിച്ചത് ദീപക് ദേവിന്റെ ശബ്ദത്തില്‍: ആനന്ദ് ശ്രീരാജ്

എമ്പുരാന്‍ ട്രെയ്‌ലറിലെ എമ്പുരാനേ..എന്ന പവര്‍ഫുള്‍ വോയ്‌സ് ട്രെയ്‌ലര്‍ കണ്ട ആരുടെയും മനസില്‍ നിന്ന് അത്രപ്പെട്ടന്നൊന്നും പോയി കാണില്ല. ഒരോ സിനിമാപ്രേമിയും കാത്തു നില്‍ക്കുന്ന എമ്പുരാന്‍ മാര്‍ച്ച് 27 ന് ആണ് തീയേറ്ററുകളില്‍ എത്തുന്നത്. ട്രെയിലറിന് ജീവന്‍ പകര്‍ന്ന തീം സോങ്ങിന് ശബ്ദം നല്‍കിയത് പിന്നണിഗായകന്‍ ആനന്ദ് ശ്രീരാജാണ്. അടുത്തിടെ ഇറങ്ങിയ നിരവധി സിനിമകളില്‍ തീം സോങ്ങുകള്‍ ആനന്ദ് ശ്രീരാജ് ആലപിച്ചിട്ടുണ്ട്.

ഇപ്പോള്‍ ദീപക് ദേവിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് തന്നെ ഇമോഷണലാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ആനന്ദ് ശ്രീരാജ്.

 

ദീപക് ദേവിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് വായിച്ച് താന്‍ വളരെ ഇമോഷണല്‍ ആയെന്നും ഒരു ഗായകനെ സംബന്ധിച്ചിടത്തോളം കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഭാഗ്യമാണതെന്നും അദ്ദേഹം പറയുന്നു.


സിനിമയുടെ സംവിധായകന്‍ ട്രാക്ക് കേട്ട് ഒറിജിനല്‍ തന്നോട് പാടാന്‍ പറയുന്നതൊക്കെ ഒരു ഗായകന് കിട്ടാവുന്ന ഏറ്റവും വലിയ അപ്രിസിയേഷന്‍ ആണെന്നും ആനന്ദ് ശ്രീരാജ് പറയുന്നു.

‘ഞാന്‍ വണ്ടി ഓടിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ദീപക് ഏട്ടന്റെ പോസ്റ്റ് വരുന്നത്. ആദ്യത്തെ രണ്ട് ലൈന്‍ വായിച്ചപ്പോള്‍ തന്നെ എന്റെ കണ്ണു നിറഞ്ഞ്, വണ്ടിയൊന്നും ഓടിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയി പോയി. എനിക്ക് ശെരിക്കും ആ പോസ്റ്റ് വായിച്ചപ്പോള്‍ ദീപക് ഏട്ടന്‍ പറയുന്നത് കേള്‍ക്കാം. ആ സൗണ്ടിലാണ് ഞാനത് കേള്‍ക്കുന്നത്. അതില്‍ അവസാനം പറഞ്ഞിരിക്കുന്ന കാര്യം ഒരു സിങ്ങറിനെ സംബന്ധിച്ച് അതിനപ്പുറത്ത് ഒന്നും കിട്ടാനില്ല.

കാരണം ഒരു ട്രാക് ഒരാളെ കൊണ്ട് പാടിപ്പിച്ച് കഴിഞ്ഞാല്‍ അതിന്റെ സംവിധായകന്‍ അയാളെ കൊണ്ടു തന്നെ ഒറിജിനല്‍ ചെയ്യിപ്പിക്കൂ എന്ന് പറയുന്ന ഒരു സാഹചര്യത്തിലേക്ക് വരുക എന്ന് പറയുന്നത് ഒരു സിങറിനെ സംബന്ധിച്ചിടത്തോളം കിട്ടാവുന്ന ഏറ്റവും വലിയ അപ്രിസിഷന്‍ ആണ്. അതും ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയൊരു മ്യുസീഷന്റെ അടുത്ത് നിന്ന്,’ ആനന്ദ് ശ്രീരാജ് പറയുന്നു.

Content Highlight: singer Anand sreeraj talks about Deepak Dev