Malayalam Film
ഒരു ബ്രില്യന്‍സുമില്ല; മറിയം വന്ന് വിളക്കൂതി ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 05, 06:07 am
Sunday, 5th January 2020, 11:37 am

സിജു വില്‍സണ്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍, സേതുലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി സിനിമയുടെ ടീസര്‍ പുറത്ത്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂപ്പര്‍ ഹിറ്റായ ഇതിഹാസയുടെ നിര്‍മ്മാതാവാണ് രാജേഷ് അഗസ്റ്റിന്‍. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അല്‍ത്താഫ്, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവരും ചിത്രത്തിലുണ്ട്.

ഒരു ബ്രില്യന്‍സുമില്ല എന്ന അടിക്കുറിപ്പോടെയാണ് ടീസറില്‍ സംവിധായകന്റെ പേര് കാണിച്ചിരിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ.

WATCH THIS VIDEO: