ഇന്ന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്‌ലാന്‍ഡ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
ട്രാവിസ് ഹെഡിന്റെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസിന് വിജയിക്കാന്‍ സാധിച്ചത്. 49 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. സ്റ്റോയിനിസ് 29 പന്തില്‍ രണ്ട് സിക്സറും ഒമ്പത് ഫോറും അടക്കം 59 റണ്‍സും നേടി. ടിം ഡേവിഡ് 28 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
മിന്നും പ്രകടനം കാഴ്ചവെച്ച മാര്‍ക്കസ് സ്റ്റോയിനിസാണ് കളിയിലെ താരം. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ രണ്ടാമത്തെ താരമാകാനാണ് സ്റ്റോയിനിസിന് സാധിച്ചത്.
– 67*(36) & 3/19 vs Oman.
– 30(17) & 1/24 vs England.
– 2/9 vs Namibia.
– 59(29) vs Scotland.
MARCUS STOINIS, THE MVP OF T20I WORLD CUP 2024 🤯
He didn’t take the central contract as giving a crack to the future generation then still giving his 100% for the country. pic.twitter.com/C11bZFxf6q
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ താരം, എണ്ണം
ആദം സാംപ – 5
മാര്‍ക്കസ് സ്റ്റോയിനിസ് – 3*
ആരോണ്‍ ഫിഞ്ച് – 2
മൈക്ക് ഹസി – 2
ഡേവിഡ് വാര്‍ണര്‍ – 2
സ്‌കോട്‌ലാന്‍ഡിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സൗത്ത് മുന്‍ ആഫ്രിക്കന്‍ താരമായ ബ്രണ്ടന്‍ മക്മുള്ളനാണ്. 34 പന്തില്‍ 66 റണ്‍സ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആറ് സിക്‌സ്‌റും രണ്ട് ബൗണ്ടറിയും അടക്കം 176.47 എന്ന സ്‌ട്രൈക്ക് റേറ്റിനാണ് താരം ബാറ്റ് ചെയ്തത്.
ഓപ്പണര്‍ ജോര്‍ജ് മുന്‍സേ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 23 പന്തില്‍ നിന്നും 35 റണ്‍സ് താരം അടിച്ചത്. മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയും അടക്കം 152.17 എന്ന് സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. കിടിലന്‍ റിവേഴ്‌സ് സ്‌കൂപ്പിലൂടെ താരം ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇതോടെ ഒരു ഇരട്ട റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്.
Content Highlight: Marcus Stoinis In Record Achievement In T20 World Cup