maradu Flat
മരട് ഫ്‌ളാറ്റ്: താമസക്കാര്‍ക്ക് 25 ലക്ഷം വീതം നല്‍കണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 25, 07:34 am
Friday, 25th October 2019, 1:04 pm

എറണാകുളം: മരട് ഫ്‌ളാറ്റ് കേസില്‍ രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം നല്‍കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ഇപ്പോള്‍ വന്നിരിക്കുന്ന ഫ്‌ളാറ്റുടമകളുടെ ഹരജിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.

അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി ഉത്തരവില്‍ ഒരു വരി പോലും മാറ്റമില്ലെന്നും വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും മിശ്ര പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോടതി നിയമിച്ച റിട്ടയര്‍ ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കി വരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. പല ഫ്‌ളാറ്റുടമകളുടെയും രേഖകളില്‍ കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.