പൂനെ: ഇന്നലെ തന്റെ അവസാന ഓവറിലെ രണ്ടാം ബോള്‍ എറിയാന്‍ വന്ന സഹീര്‍ഖാന്‍ ഒന്ന് അമ്പരന്ന് കാണും. മനോജ് തിവാരിയുടെ നില്‍പ്പ് ആരെയും ഒന്ന് അമ്പരിപ്പിക്കുന്നതായിരുന്നു. സാധാരണയായി ബാറ്റിന്റെ ഫ്രണ്ട് ബൗളര്‍ക്ക് അഭിമുഖമായാണ് ബാറ്റ് ചെയ്യാറ്.
എന്നാല്‍ ഇന്നലെ തിവാരി നിന്നത് സ്റ്റമ്പിന് സമാന്തരമായി തുറന്ന നില്‍പ്പായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഐ.പി.എല്ലില്‍ സമാനമായ തരത്തില്‍ വേറിട്ട സ്റ്റാന്‍ഡ് പരീക്ഷിച്ച് കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ വിജയിച്ചിട്ടുള്ളതാണ്.
പൂനെക്ക് 35 ബോളില്‍ 57 റണ്‌സ് വേണ്ടിയിരുന്നപ്പോളാണ് സഹീര്‍ മനോജ് തിവാരിക്കെതിരെ ബോളെറിയാന്‍ വന്നത്. തിവാരി ഒരു സിക്‌സിനുള്ള ബോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ക്ക് അഭിമുഖമായാണ് മനോജ് തിവാരിയുടെ നില്‍പ്. തിവാരി അപ്പോള്‍ 26 ബോളില്‍ 39 റണ്‍ എടുത്ത് കത്തി നില്‍ക്കുകയായിരുന്നു.
സഹീര്‍ പക്ഷേ ഈ സാഹചര്യത്തെ സമര്‍ത്ഥമായി നേരിട്ടു. സഹീറിന്റെ യോര്‍ക്കര്‍ ഓഫ്‌സൈഡിലേക്ക് തട്ടിയിട്ട് സിംഗിള്‍ ഓടാനെ തിവാരിക്ക കഴിഞ്ഞുള്ളു. തിവാരിയുടെ നില്‍പ് സഹീര്‍ ചിരിച്ച് തള്ളിക്കളയുകയും ചെയ്തു.
തിവാരി 45 ബോളില്‍ 60 റണ്‍സ് എടുത്തെങ്കിലും പൂനെയെ വിജയത്തിലെത്തിക്കാനായില്ല. ഡല്‍ഹിയുടെ 168 റണ്‌സിനെതിരെ പൂനെയ്ക്ക് 20ഓവറില്‍ 161 റണ്‌സെടുക്കാനെ കഴിഞ്ഞുള്ളു.
കരുണ് നായര്‍ 64(45), റിഷഭ് പന്ത് 36(22), എന്നിവരുടെ മികവിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 168 റണ്‌സെടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ പുനെ സുപ്പര്‍ ജയന്റ്‌സിന് വേണ്ടി സ്മിത്ത് 38(32), മനോജ് തിവാരി 60(45), സ്‌റ്റോക്ക്‌സ് 33(25) റണ്‌സെടുത്തെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.